ശ്രീനഗർ; ജമ്മു കശ്മീരിൽ ഭൂചലനം. ശ്രീനഗറിലും പൂഞ്ചിലുമാണ് പ്രകമ്പനം അനുഭവപ്പെട്ടത്.
അഫ്ഗാനിലെ ഫൈസാബാദിൽ റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. ഇതിന്റെ തുടർചലനമാണ് ജമ്മു കശ്മീരിലും ഉണ്ടായതെന്നാണ് നിഗമനം.
രാവിലെ 11.19 ഓടെയാണ് അഫ്ഗാനിൽ ഭൂചലനം അനുഭവപ്പെട്ടത് 220 കിലോമീറ്റർ ആഴത്തിൽ പ്രകമ്പനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി വ്യക്തമാക്കി.
ഫൈസാബാദിന് 70 കിലോമീറ്റർ തെക്ക് കിഴക്ക് മാറിയാണ് പ്രകമ്പനം അനുഭവപ്പെട്ടത്. കശ്മീരിലും പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Discussion about this post