ന്യൂഡൽഹി : രാജ്യത്തിന്റെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തെ അധിക്ഷേപിച്ച് മുൻ വയനാട് എംപി രാഹുൽ ഗാന്ധി. പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം കിരീട ധാരണമായാണ് പ്രധാനമന്ത്രി കണക്കാക്കുന്നത് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
പാർലമെന്റ് ജനങ്ങളുടെ ശബ്ദമാണ്. എന്നാൽ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തെ പ്രധാനമന്ത്രി കിരീടധാരണമായാണ് കണക്കാക്കുന്നത് എന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്കരിച്ച 20 രാഷ്ട്രീയ പാർട്ടികളിൽ കോൺഗ്രസും ഉൾപ്പെടുന്നു. ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല, രാഷ്ട്രപതിയാണെന്നാണ് ഈ പാർട്ടികളുടെ വാദം.
മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് മുന്നിൽ മുകളിലേക്ക് നോക്കി നിൽക്കുന്ന തരത്തിലുള്ള മോദിയുടെ ഫോട്ടോയും കോൺഗ്രസ് പങ്കുവെച്ചിട്ടുണ്ട്.
Discussion about this post