ന്യൂഡൽഹി: സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനെ അനുസ്മരിച്ച് രാജ്യം. നെഹ്രുവിന്റെ 59ാം ചരമവാർഷിക ദിനമായിരുന്നു ഇന്നലെ. നെഹ്രുവിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലികൾ അർപ്പിച്ചു.
രാഹുൽ ഗാന്ധി, രാജസ്ഥാൻ മുഖ്യന്ത്രി അശോക് ഗെലോട്ട് തുടങ്ങിയ നേതാക്കൾ നെഹ്റുവിനെ അനുസ്മരിച്ചു. ഖാർഗെയും രാഹുലും നെഹ്രുവിന്റെ ഡൽഹിയിലെ സ്മാരകത്തിലെത്തി പുഷ്പാർച്ചന നടത്തി.
പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ പൈതൃകം ദീപസ്തംഭം പോലെ ഉയർന്നുനിൽക്കുന്നു. ഇന്ത്യയെന്ന ആശയത്തെ പ്രകാശിപ്പിക്കുന്ന ദീപസ്തംഭമാണത്. സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, ആധുനികത എന്നീ മൂല്യങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം ജീവിതം സമർപ്പിച്ചത്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും മൂല്യങ്ങളുമാണ് എപ്പോഴും ഞങ്ങളുടെ മനസാക്ഷിയേയും പ്രവർത്തനങ്ങളേയും നയിക്കുന്നത്’, നെഹ്റുവിനെ അനുസ്മരിച്ച് രാഹുൽ ട്വീറ്റ് ചെയ്തു.








