സൗന്ദര്യം കുറഞ്ഞെന്നാരോപിച്ച് മോശമായി പെരുമാറിയ ഭർത്താവിനെ വേണ്ടെന്ന് വച്ച് യുവതി. ശുഭം അഗർവാൾ എന്നയാളാണ് തന്റെ സുഹൃത്തിന്റെ അനുഭവ കഥ വെളിപ്പെടുത്തിയത്.വിവാഹസമയത്ത് അതിസുന്ദരിയായിരുന്നു യുവതി. എന്നാൽ പിന്നീട് മുഖത്ത് പാടുകൾ വരാൻ തുടങ്ങി. അതോടെ ഭർത്താവിന്റെ സ്വഭാവം മാറി. അത് വരെ സ്‌നേഹത്തോട പെരുമാറിയിരുന്ന ഭർത്താവ് അക്രമകാരിയായി. മറ്റൊരാളുമായി ബന്ധം സ്ഥാപിച്ചു. ഇതറിഞ്ഞ യുവതി കാര്യമന്വേഷിച്ചപ്പോൾ സൗന്ദര്യം കുറഞ്ഞതാണ് കാരണമെന്ന് പറഞ്ഞു.
അവൾ സമ്പന്ന കുടുംബത്തിൽ നിന്നാണ് വരുന്നത്. എന്നാൽ കഴിഞ്ഞ മൂന്നു മാസമായി അവളുടെ ശരീരത്തിൽ ചില പാടുകൾ ഉണ്ടാകാൻ തുടങ്ങി. അത് സ്ഥിരമായിരിക്കുമെന്ന് ഡോക്ടർ പറഞ്ഞു. ഇതറിഞ്ഞതോടെയാണ് ഭർത്താവിന്റെ മനം മാറിയത്. തന്റെ സൗന്ദര്യം കുറഞ്ഞതാണ് പ്രശ്‌നമായതെന്ന് തിരിച്ചറിഞ്ഞതോടെ യുവതി വിവാഹമോചനത്തിന് തയ്യാറാവുകയായിരുന്നു.
ഒരാളുടെ രൂപത്തിനും പണത്തിനും അപ്പുറത്തേക്ക് സ്വഭാവം നല്ലതായ ഒരു ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നത് കുറഞ്ഞ് വരികയാണെന്ന് ശുഭം അഗർവാൾ പറയുന്നു. ഈ അനുഭവകഥ നിരവധി ആളുകളെ ഞെട്ടിച്ചെങ്കിലും ഭർത്താവിനെ ഉപേക്ഷിക്കാൻ ധൈര്യ കാണിച്ച സ്ത്രീയെ ചിലർ അഭിനന്ദിച്ചു.








