Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ചെന്നൈ സൂപ്പർ; അഞ്ചാം തവണയും ഐപിഎൽ കിരീടം; അവസാന പന്തിൽ ത്രില്ലിങ് ജയം; മഴ വില്ലനായതിൽ നിരാശയോടെ ടൈറ്റൻസ്

by Brave India Desk
May 30, 2023, 02:03 am IST
in Cricket, India
Share on Facebook
Tweet
WhatsApp
Telegram

അഹമ്മദാബാദ്: അവസാന പന്ത് അതിർത്തി കടത്തി ഈ സീസണിലെ ഐപിഎൽ കിരീടം സ്വന്തമാക്കി ചെന്നൈ. ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന മത്സരം ഇടയ്ക്ക് മഴ തടസപ്പെടുത്തിയെങ്കിലും ചെന്നൈയുടെ ആരാധകർ ആവേശത്തിലായിരുന്നു. ഈ വിജയത്തോടെ മുംബൈ ഇന്ത്യൻസിനൊപ്പം അഞ്ച് കിരീടങ്ങളെന്ന നേട്ടത്തിൽ ചെന്നൈയും ഇടംപിടിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് 214 റൺസെടുത്തിരുന്നു. ചെന്നൈയുടെ മറുപടി ബാറ്റിങ് തുടങ്ങി ആദ്യ ഓവറിലെ നാലാം പന്തിൽ മഴ കളി തടസപ്പെടുത്തി. തുടർന്ന് രണ്ട് മണിക്കൂറോളം മത്സരം നിർത്തിവെച്ചു. ഇതിനൊടുവിൽ കളി തുടങ്ങിയപ്പോൾ ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറിൽ 171 റൺസായി പുനർനിശ്ചയിക്കുകയായിരുന്നു.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

മഴ മാറിയ ശേഷം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയുടെ മുൻനിര താരങ്ങളെല്ലാം ഭേദപ്പെട്ട സ്‌കോർ നേടിയതാണ് ചെന്നൈയെ വിജയത്തിലേക്ക് അടുപ്പിച്ചത്. ഡിവോൺ കോൺവെ (25 പന്തിൽ 47), ഋതുരാജ് ഗെയ്ക്ക് വാദ് (16 പന്തിൽ 26), ശിവം ദുബെ പുറത്താകാതെ (21 പന്തിൽ 32 ), അജിൻക്യ രഹാനെ (13
പന്തിൽ 27)തുടങ്ങി മുൻനിര താരങ്ങളെല്ലാം അവസരത്തിനൊത്ത പ്രകടനമാണ് നടത്തിയത്.

എന്നാൽ ക്യാപ്റ്റൻ എംഎസ് ധോണി നിർണായക ഘട്ടത്തിൽ ക്രീസിലെത്തിയിട്ടും ആദ്യ പന്തിൽ തന്നെ പുറത്തായത് ആരാധകരെ നിരാശയിലാക്കി. എട്ട് പന്തിൽ നിന്ന് ഒരു ഫോറും രണ്ട് സിക്‌സറും പറത്തി ഫോമിൽ നിൽക്കവേ അപ്രതീക്ഷിതമായി അമ്പാട്ടി റായ്ഡു പുറത്തായി. 14 പന്തിൽ 22 റൺസായിരുന്നു അപ്പോൾ ചെന്നൈയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. അനായാസ ജയം ഉറപ്പിച്ച കളിയിൽ തൊട്ടടുത്ത പന്തിൽ റണ്ണൊന്നും എടുക്കാതെ ധോണിയും മടങ്ങിയതോടെ ടൈറ്റൻസ് കളിയിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചന നൽകി.

25 റൺസുമായി ക്രീസിൽ നിന്ന ശിവം ദുബെയ്ക്ക് കൂട്ടായി രവീന്ദ്ര ജഡേജയാണ് പിന്നീട് ഇറങ്ങിയത്. അവസാന ഓവറിൽ 13 റൺസായിരുന്നു ചെന്നൈയ്ക്ക് വേണ്ടത്. ആദ്യ പന്തിൽ റണ്ണൊന്നും എടുക്കാനായില്ല. തുടർന്ന് വന്ന മൂന്ന് പന്തിൽ ഓരോ റൺസ് വീതം നേടി. മത്സരം അതോടെ മുറുകി. വിജയം ആർക്കൊപ്പം നിൽക്കുമെന്ന ആശങ്കയിലായിരുന്നു ആരാധകർ. എന്നാൽ അഞ്ചാം പന്ത് സിക്‌സറും അവസാന പന്ത് ഫോറും പറത്തി രവീന്ദ്ര ജഡേജ ആശങ്കയ്ക്ക് വിരാമമിടുകയായിരുന്നു.

നേരത്തെ സെഞ്ച്വറിയുടെ വക്കിൽ (47 പന്തിൽ 96) പുറത്തായ സായ്് സുദർശന്റെയും അർദ്ധസെഞ്ച്വറി നേടിയ വൃദ്ധിമാൻ സാഹ (39 പന്തിൽ 54) യുടെയും പ്രകടനമികവിലാണ് ഗുജറാത്ത് ടൈറ്റൻസ് മികച്ച സ്‌കോർ നേടിയത്. ശുഭ്മാൻ ഗിൽ 20 പന്തിൽ 39 റൺസും ഹർദിക് പാണ്ഡ്യ 12 പന്തിൽ 21 റൺസുമെടുത്തു. ചെന്നൈയ്ക്ക് വേണ്ടി മതീഷ പതിരാന രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ടോസ് ലഭിച്ചെങ്കിലും ചെന്നൈ പന്തെറിയാൻ തീരുമാനിക്കുകയായിരുന്നു.

ഇന്നലെയായിരുന്നു ഫൈനൽ നടക്കേണ്ടിയിരുന്നത്. എന്നാൽ കളി നടക്കേണ്ടിയിരുന്ന അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയായിരുന്നതിനാൽ രാത്രിയോടെ മത്സരം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

Tags: trendingIPL2023IPL2023FinalFinal Chennai super kingsThrilling victoryIPL season 223sports newsMS Dhonicricket news
Share5
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies