ലോകത്ത് ഏത് രാജ്യത്തേക്കാളും അമീര്‍ ഖാനും ഭാര്യയും സുരക്ഷിതമായിരിക്കുക ഇന്ത്യയിലാണെന്ന് ബംഗ്ലാദേശ് എഴുത്തികാരിയായ തസ്ലീമ നസ്രീന്. താനും ഭാര്യയും ഇന്ത്യ വിടാന്‍ ആലോചിക്കുന്നുവെന്ന അമീര്‍ഖാന്റെ പ്രസ്താവനയോട് ട്വീറ്ററിലാണ് തസ്ലീമ പ്രതികരിച്ചത്.
ലോകത്ത് എല്ലായിടത്തും അസിഹ്ഷണുത അനുഭവപ്പെടുന്നുണ്ട്. ഇന്ത്യന്‍ സെലിബ്രറ്റിയായ അമീര്‍ഖാനും കുടുംബത്തിനും ഇന്ത്യ തന്നെയാണ് ഏറ്റവും സുരക്ഷിതമായ ഇടം. തസ്ലീമ കുറിച്ചു.
ഇതിനിടെ ബോളിവൂഡില്‍ നിന്ന് തന്നെ രൂക്ഷമായ വിമര്‍ശനമാണ് അമീര്‍ഖാനെതിരെ ഉയരുന്നത്. അനുപം ഖേര്‍, രവീണ ടണ്ടര്‍, റിഷി കപൂര്‍, രാം ഗോപാല്‍ വര്‍മ എന്നിവര്‍ അമിറിനെതിരെ രംഗത്തെത്തി.
നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കാത്തവര്‍ ഈ സര്‍ക്കാരിനെ തകര്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും സ്വന്തം രാജ്യത്തെ തന്നെ നാണം കെടുത്തുകയാണെന്നും രവീണ പറഞ്ഞു.മുംബൈയില്‍ ഭീകരാക്രമണം നടന്ന സമയത്ത് ഉണ്ടാകാത്ത ഭയം ഇപ്പോള്‍ മാത്രം എങ്ങനെ ഉണ്ടായെന്നും രവീണ ചോദിക്കുന്നു.
ഒരാളോട് വ്യക്തിവിദ്വേഷം ഉണ്ടെങ്കില്‍ അത് തുറന്നുപറയണം, അല്ലാതെ രാജ്യത്തെ മുഴുവന്‍ നാണം കെടുത്തുകയല്ല ചെയ്യണ്ടത്. രവീണ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു.
ഒരു സമൂഹം തെറ്റായ രീതിയില്‍ സഞ്ചരിക്കുന്നുവെങ്കില്‍ ആ തെറ്റ് ചൂണ്ടിക്കാട്ടി, തിരുത്താനാണ് ശ്രമിക്കേണ്ടത്. അല്ലാതെ അതില്‍ നിന്നും ഓടി ഒളിക്കുകയല്ല ഹീറോയിസം. ഇതാണ് മിസ്റ്റര്‍ ആന്‍ഡ് മിസിസ് അമിര്‍ ഖാന് മനസിലാക്കേണ്ടത്. റിഷി കപൂര്‍ പറഞ്ഞു.
മറ്റേതൊരു രാജ്യത്തെക്കാളും സഹിഷ്ണുതയുള്ള നാടാണ് ഇന്ത്യ. ഇവിടെ ജീവിക്കുന്നതില്‍ താല്പര്യമില്ലെങ്കില് പിന്നെ ഏത് രാജ്യത്ത് പോകുമെന്ന് പറഞ്ഞ് തരണമെന്നും രാംഗോപാല്‍ വര്‍മ പറഞ്ഞു.
Discussion about this post