ചെന്നൈ: ക്ലാസ് മുറിയില്‍ വെച്ച് ബിയര്‍ കുടിച്ച പെണ്‍കുട്ടികളെ സ്കൂളില്‍ നിന്നും പുറത്താക്കി. തമിഴ്നാട് നാമക്കലിലെ തൃച്ചങ്കോട് സര്‍ക്കാര്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനികളെയാണ് പുറത്താക്കിയത്.
നവംബര്‍ 16ന് മഴയെതുടര്‍ന്ന് പ്രധാനഅധ്യാപിക സ്കൂളിന് അവധി പ്രഖ്യാപിച്ചിരുന്നു. അന്ന് നടത്താനിരുന്ന പരീക്ഷകളെല്ലാം നവംബര്‍ 21 ലേക്ക് മാറ്റിവെക്കുകയും ചെയ്തു. അവധിയായിട്ടും കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിനസ് മാത്തമാറ്റിക്സ് ക്ലാസുകളിലുള്ള 11 കുട്ടികള്‍ അന്ന് സ്കൂളിലേക്ക് എത്തിയിരുന്നു. കൂട്ടത്തില്‍ ഒരാളുടെ പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് മദ്യപിച്ചത്.
മദ്യലഹരിയില്‍ ഇവരെ കണ്ടെത്തിയ ക്ലാസ് ടീച്ചറാണ് പ്രധാനാധ്യാപികയെ വിവരം അറിയിച്ചത്. തുടര്‍ന്ന് കുട്ടികളെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിച്ചു. പരിശോധനയില്‍ നാല് കുട്ടികള്‍ മദ്യപിച്ചതായി തെളിഞ്ഞു. ഇവരെ സ്കൂളില്‍ നിന്നും പുറത്താക്കിയത്.
Discussion about this post