പത്തനംതിട്ട: റാന്നിയിൽ വിദ്യാർത്ഥികളുമായി പോയ ബസ് അപടകത്തിൽപ്പെട്ടു. ചെറുകുളഞ്ഞി ബഥനി ആശ്രമം സ്‌കൂളിലെ ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
രാവിലെ സ്‌കൂളിലേക്ക് കുട്ടികളുമായി പോകുകയായിരുന്നു. ഇതിനിടെ ചോവൂർമുക്കിൽവച്ചായിരുന്നു അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിയുരുന്നു. സംഭവ സമയം എട്ട് കുട്ടികളാണ് ബസിൽ ഉണ്ടായിരുന്നത്. ഇവർ സുരക്ഷിതരാണ്.
ബസ് മറിഞ്ഞയുടൻ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ബസിന്റെ നിയന്ത്രണം നഷ്ടമാകാനുള്ള കാരണം പരിശോധിക്കുകയാണ്. ബസുമായി ബന്ധപ്പെട്ട രേഖകളും അധികൃതർ പരിശോധിച്ചുവരികയാണ്.












