ജനങ്ങളുടെ ജീവിതത്തെ വളരെയേറെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് റോഡിലിറങ്ങുമ്പോൾ നേരിടേണ്ടി വരുന്ന ബുദ്ധിമുകൾ. റോഡിലെ കുഴികൾ ഗതാഗതക്കുരുക്കുകളും അപകടങ്ങളുമുണ്ടാക്കുന്നു. ഈ കുഴികൾ അടയ്ക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെങ്കിലും ഒരു വർഷം തികയും മുൻപേ ആ റോഡുകളുടെ സ്ഥിതി മുൻപുണ്ടായിരുന്നതിലും കഷ്ടത്തിലാകും. എന്നാൽ ഇപ്പോൾ റോഡിൽ കുഴികളല്ല ഉണ്ടാകുന്നത്, മറിച്ച് ടാറിട്ട റോഡ് തന്നെ കൈകൊണ്ട് പറിച്ചെടുക്കാവുന്ന നിലയിലാണ്.
മഹരാഷ്ട്രയിലെ ജൽനാ ജില്ലയിലാണ് കൗതുകകരമായ ഈ സംഭവം നടന്നത്. ഒരു കൂട്ടം ആളുകൾ ചേർന്ന് റോഡിലെ ടാർ കാർപെറ്റ് പോലെ വലിച്ചെടുക്കുന്ന രംഗങ്ങളാണ് വീഡിയോയിലുളളത്. ഒരു വശത്ത് നിന്ന് ആളുകൾ ചേർന്ന് റോഡിന്റെ ടാർ പൊക്കിയെടുക്കുന്നത് വീഡിയോയിൽ കാണാം. തുടർന്ന് ഇവർ പരാതിപ്പെടുകയും ചെയ്യുന്നുണ്ട്.
വീഡിയോ വൈറലായതോടെ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് റോഡ് നിർമ്മാണത്തിന് നേതൃത്വം നൽകിയ കോൺട്രാക്ടർമാരും എൻജിനീയർമാരും അറിയിച്ചിട്ടുണ്ട്.
Discussion about this post