കോട്ടയം: സിനിമ ഷൂട്ടിങ്ങിനിടെ 11കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 51കാരൻ അറസ്റ്റിൽ. കങ്ങഴ സ്വദേശി റെജി എംകെയെയാണ് ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തത്. സിനിമ ഷൂട്ടിങ്ങിനായെത്തിയ പെൺകുട്ടിയെയാണ് ഇയാൾ ലൈംഗികമായി ഉപദ്രവിച്ചത്. സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റുകളെ എത്തിക്കുന്ന ജോലിയാണ് റെജിയുടേത്.
കാഞ്ഞിരപ്പള്ളി, തിടനാട് മേഖലയിലായി ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന് എത്തിയതായിരുന്നു പെൺകുട്ടി. ഇതിനിടയിലാണ് പെൺകുട്ടിക്കുനേരെ ഇത്തരത്തിലൊരു അതിക്രമം ഉണ്ടായത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.












