എറണാകുളം: ഡ്യൂട്ടിയ്ക്കിടെ മദ്യപിച്ച രണ്ട് പോലീസുകാർക്കെതിരെ വകുപ്പുതല നടപടി. ഇരുവരെയും സസ്‌പെൻഡ് ചെയ്തു. കൊച്ചി എആർ ക്യാമ്പിലെ പോലീസുകാരനായ മേഘനാഥൻ, രാജേഷ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
ഡ്യൂട്ടിയ്ക്കിടെ മദ്യപിക്കുന്നതായി ഇവർക്കെതിരെ നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവരും മേലുദ്യോഗസ്ഥന്റെ നിരീക്ഷണത്തിൽ ആയിരുന്നു. ഇതിനിടെ ഇവർ മദ്യപിക്കുന്നത് കയ്യോടെ പിടികൂടി. ഇതോടെയാണ് നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.
കൊച്ചി പോലീസ് കമ്മീഷണറുടെയും ഡിസിപിയുടെയും നിർദ്ദേശ പ്രകാരമായിരുന്നു പോലീസുകാരെ നിരീക്ഷിക്കാൻ ആരംഭിച്ചത്.












