ബാർമർ: സംസാരിക്കുന്നതിനിടെ മൈക്കിന് തകരാർ സംഭവിച്ചതിന്റെ പേരിൽ പ്രകോപിതനായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ശബ്ദം കേൾക്കാതെ വന്നതോടെ ഗെഹ്ലോട്ട് മൈക്ക് പൊടുന്നനെ കളക്ടറുടെ നേരെ വലിച്ചെറിയുകയായിരുന്നു. ഇതിന്റെ വീഡിയോ അടക്കം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കസേരയിൽ ഇരുന്ന് കൊണ്ട് സംസാരിക്കുകയായിരുന്ന ഗെഹ്ലോട്ട് ബാർമർ ജില്ലാ കളക്ടർ നിൽക്കുന്ന ഇടത്തേക്കാണ് മൈക്ക് എറിഞ്ഞത്. കളക്ടർ ഉടനെ തന്നെ നിലത്ത് വീണ ഈ മൈക്ക് എടുക്കുകയും, മറ്റൊരു മൈക്ക് മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തു.
അതേസമയം കളക്ടർക്ക് നേരെ മൈക്ക് എറിയുകയായിരുന്നുവെന്ന് ആരോപിച്ച് ഗെഹ്ലോട്ടിനെതിരെ വ്യാപക വിമർശനവും ഉയർന്നിരുന്നു. എന്നാൽ ഈ ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസ് നിഷേധിച്ചിട്ടുണ്ട്. കളക്ടർക്ക് നേരെ മൈക്ക് എറിയാൻ ശ്രമിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Discussion about this post