തൃപ്പൂണിത്തുറ : അമൽജ്യോതി എഞ്ചിനീയറിങ് കോളേജ് മാനേജ്മെന്റിനെ പീഡനത്തിൽ മനംനൊന്ത് ജീവനൊടുക്കിയ ശ്രദ്ധയ്ക്കായി ഒരു നാടു മുഴുവനും ഇന്ന് ഒന്നിച്ച് ചേർന്നു. തിരുവാങ്കുളം എൻഎസ്എസ് കരയോഗം ഹാളിൽ വാർഡ് കൗൺസിലർ രോഹിണി കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ നിരവധി പേരാണ് പങ്കെടുത്തത്.
യോഗത്തിൽ ശ്രദ്ധയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന അർപ്പിച്ചു. തുടർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് തുടർനടപടികളിൽ വിശദമായ ചർച്ച നടന്നു. ജൂൺ 8 വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് പ്രതിഷേധ ജ്വാല തെളിക്കാനും യോഗത്തിൽ തീരുമാനമായി.
സ്‌കൂൾ മാനേജ്‌മെന്ററിനും എച്ച്ഒഡിക്കുമെതിരെ നടപടി എത്രയും വേഗം ഉണ്ടാകണമെന്ന ആവശ്യം ഉയർന്നു. ശ്രദ്ധയുടെ കുടുംബത്തിന് നീതി ലഭിക്കും വരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകണമെന്ന് യോഗം തീരുമാനിച്ചു
കൗൺസിലർമാരായ കെവി സാജു, സിഎ ബന്നി, എൽസി കുര്യാക്കോസ്, റോയ് തിരുവാങ്കുളം, രാഷ്ട്രീയ പാർട്ടി നേതാക്കളായ അജിത്ത്കുമാർ, ബോബി ഫിലിപ്പ്, കെ.ആർ സുകുമാരൻ, പിപി പത്രോസ്, അശോകൻ ഇരിമ്പനം, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് സാം തോമസ്, സാമുദായ സംഘടനാ നേതാക്കളായ ഇകെ രവി, ഇ ശിവ ശങ്കരൻ, സിടി ബാബു, എന്നിവർ കൂടാതെ റെസിഡൻ സ് അസോസിയേഷൻ നേതാക്കളും നാട്ടുകാരും യോഗത്തിൽ പങ്കെടുത്തു.
Discussion about this post