മുംബൈ : മഹാരാഷ്ട്രയിൽ നിയമം കയ്യിലെടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മുഗൾ ചക്രവർത്തി ഔറംഗസേബിനെ മഹത്വവൽക്കരിക്കുകയും മറാഠ ചിഹ്നത്തെ അനാദരിക്കുകയും ചെയ്യുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ പങ്കുവെച്ചതിന് പിന്നാലെ കോലാപ്പൂരിൽ സംഘർഷം നടന്നിരുന്നു. ഇരു വിഭാഗക്കാരും തമ്മിൽ നടന്ന ഏറ്റുമുട്ടൽ പോലീസ് എത്തിയാണ് പരിഹരിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഫഡ്‌നാവിസ് മുന്നറിയിപ്പ് നൽകിയത്.
മഹാരാഷ്ട്രയിലെ ചിലയിടങ്ങളിൽ നിന്ന് ഔറംഗസീബിന്റെ മക്കൾ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയാണ്. അവർ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെയ്ക്കുകയും മറ്റുള്ളവരെ അപമാനിക്കുകയും ചെയ്യുന്നു. ഇത് സമൂഹത്തിൽ ഭിന്നത വരുത്തുകയാണെന്ന് ഫഡ്‌നാവിസ് പറഞ്ഞു.
ഇത്ര പെട്ടെന്ന് എവിടെ നിന്നാണ് ഔറംഗസീബിന്റെ മക്കൾ വന്നത് എന്ന് ഫഡ്‌നാവിസ് ചോദിച്ചു. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് ആരാണ് എന്നും അദ്ദേഹം ആരാഞ്ഞു. അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് രാവിലെയോടെയാണ് ശിവാജി മഹാരാജ് ചൗക്കിൽ പ്രതിഷേധം നടന്നത്. ഔറംഗസീബിനെയും ടിപ്പു സുൽത്താനെയും പുകഴ്ത്തിയും മറാഠകളെ താഴ്ത്തിയും ഒരു കൂട്ടർ രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് പ്രതിഷേധം കനത്തത്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസിന് ലാത്തിച്ചാർജ് നടത്തേ
Discussion about this post