കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കോടി പത്ത് ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടു പേർ പിടിയിലായി. കാസർകോട് സ്വദേശി മുഹമ്മദ് അൽത്താഫ്, പയ്യന്നൂർ സ്വദേശി മുഹമ്മദ് ബഷീർ എന്നിവരാണ് പിടിയിലായത്.
ദുബായിൽനിന്നും എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇവർ എത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം ഇരുവരും ധരിച്ച സോക്സിനുള്ളിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
പ്രതികളിൽ നിന്ന് 1797 ഗ്രാം സ്വർണം പിടികൂടി. മുഹമ്മദ് അൽത്താഫിൽ നിന്നും 71 ലക്ഷം രൂപ വരുന്ന 1157 ഗ്രാം സ്വർണവും മുഹമ്മദ് ബഷീറിൽ നിന്ന് 39 ലക്ഷം രൂപ വരുന്ന 640 ഗ്രാം സ്വർണവുമാണ് പിടിച്ചെടുത്തത്.
Discussion about this post