മുംബൈ: പങ്കാളിയെ വെട്ടിക്കൊലപ്പെടുത്തിയതിന് 56കാരനെ അറസ്റ്റ് ചെയ്ത് പോലീസ്. മുംബൈയിലാണ് സംഭവം. മനോജ് സഹാനി എന്ന ആളാണ് അറസ്റ്റിലായത്. ഇയാളോടൊപ്പം താമസിച്ചിരിക്കുന്ന യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം പല കഷണങ്ങളാക്കി ഇയാൾ മുറിച്ചു മാറ്റുകയായിരുന്നു.
മുംബൈയിൽ മീര റോഡ് ഏരിയയിലുള്ള വാടക ഫ്‌ളാറ്റിലാണ് ഇരുവരും കഴിഞ്ഞത്. കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും ഒരുമിച്ച് താമസിച്ച് വരികയായിരുന്നുവെന്നാണ് വിവരം. ഇവരുടെ ഫ്‌ളാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന് കാട്ടി അയൽക്കാർ നയനഗർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പല കഷണങ്ങളാക്കി മുറിച്ച രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് മുംബൈ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജയന്ത് ബജ്ബലെ പറഞ്ഞു.











Discussion about this post