Friday, July 18, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

 പിണറായി വിജയൻ സർക്കാർ ശബരിമലയെ തകർക്കാൻ ശ്രമിച്ചെന്ന വെളിപ്പെടുത്തൽ  : ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം: കെ.സുരേന്ദ്രൻ

by Brave India Desk
Jun 10, 2023, 02:00 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കോട്ടയം: മുൻ എഡിജിപി ഹേമചന്ദ്രന്റെ ആത്മകഥയിൽ പിണറായി വിജയൻ സർക്കാർ ശബരിമലയെ തകർക്കാൻ ശ്രമിച്ചെന്ന് വെളിപ്പെടുത്തിയ സാഹചര്യത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.  ശബരിമലയിൽ നടന്ന ഗൂഢാലോചന ഒരു സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും കോട്ടയം അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ നേതൃത്വത്തിന്റെയും ഉന്നത ഉദ്യോഗസ്ഥരുടേയും പങ്ക് പുറത്ത് വരണമെങ്കിൽ ജുഡീഷ്യൽ അന്വേഷണം കൂടിയേ തീരൂ. 2018ൽ അയ്യപ്പഭക്തർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ മനീതി സംഘത്തിന് പമ്പ വരെ എത്താൻ സഹായം ചെയ്തുവെന്ന് മുൻ എഡിജിപി പറഞ്ഞത് ഗൗരവതരമാണ്. മറ്റ് ഭക്തൻമാർക്ക് നിലയ്ക്കൽ വരെ മാത്രമേ വാഹനത്തിൽ സഞ്ചരിക്കാൻ അനുവാദമുള്ളൂ എന്നിരിക്കെ മനീതിസംഘത്തിന് എങ്ങനെയാണ് പമ്പ വരെ യാത്ര ചെയ്യാൻ അനുമതി ലഭിച്ചതെന്ന് അദ്ദേഹം ചോദിച്ചു.  ആചാരലംഘനം നടത്താൻ പൊലീസ് കൂട്ടുനിന്നെന്ന് എഡിജിപി തന്നെ തുറന്ന് പറയുകയാണ്. ശബരിമല തകർക്കാനെത്തിയവർക്കൊപ്പമാണ് മുഖ്യമന്ത്രി നിന്നത്. പൊലീസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഭക്തൻമാരെ മതഭ്രാന്തൻമാരാക്കി. ശബരിമല തകർക്കാൻ പിണറായി വിജയൻ തന്നെയാണ് ഗൂഢാലോചന നടത്തിയതെന്ന് വ്യക്തമായിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.  സുപ്രീംകോടതി വിധിയുടെ മറവിൽ ശബരിമലയിൽ ആചാരലംഘനം നടത്താൻ സർക്കാർ ശ്രമിക്കുന്നുവെന്ന് അന്ന് തന്നെ ബിജെപി ആരോപിച്ചിരുന്നു. യുവതികൾ സ്വമേധയാ വന്നതല്ല സർക്കാർ കൊണ്ടുവന്നതാണെന്ന് പൊലീസ് മേധാവി തന്നെ സ്ഥിരീകരിച്ചിരിച്ചിരിക്കുകയാണ്. ഈ വെളിപ്പെടുത്തലുകളിൽ സർക്കാർ മറുപടി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Stories you may like

പെരുമഴയാണേ…സംസ്ഥാനത്ത് റെഡ്,ഓറഞ്ച് അലർട്ടുകൾ

വിദ്യാരംഭം മത ചടങ്ങല്ല, കേരള സംസ്കാരത്തിന്റെ ഭാഗമാണെന്ന് കെ ടി ജലീൽ ; രൂക്ഷ വിമർശനവുമായി മുസ്ലീം മതവിശ്വാസികൾ

സോളാർ കേസിൽ ഒത്തുതീർപ്പ് നടന്നെന്ന് ആദ്യമായി പറഞ്ഞത് ബിജെപിയാണ്. ഇപ്പോൾ അത് സി.ദിവാകരനും കോൺഗ്രസ് നേതാക്കളും മുൻ എഡിജിപിയും സമ്മതിച്ചിരിക്കുന്നു. ലാവ്ലിൻ കേസിലും കോൺഗ്രസും സിപിഎമ്മും തമ്മിലാണ് ഒത്തുതീർപ്പുണ്ടാക്കിയത്. വിഡി സതീശൻ ചട്ടങ്ങൾ ലംഘിച്ച് വിദേശത്ത് പോയി കോടികൾ പിരിച്ചതും ഒത്തുതീർപ്പാക്കിയതായിരുന്നു. ഇപ്പോൾ അത് വീണ്ടും പിണറായി വിജയൻ എടുത്തിട്ടത് എഐ ക്യാമറ, കെ-ഫോൺ തട്ടിപ്പുകൾ ഒത്തുതീർപ്പാക്കാനാണ്. കേന്ദ്രസർക്കാരിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കെ-ഫോണിന് ചൈനീസ് കേബിളുകൾ കൊണ്ടു വന്നിരിക്കുന്നത്. ശുദ്ധമായ തട്ടിപ്പാണ് മുഖ്യമന്ത്രി നടത്തുന്നത്. അതുകൊണ്ടാണ് മന്ത്രിമാർ ആരും അദ്ദേഹത്തെ പ്രതിരോധിക്കാൻ രംഗത്ത് വരാത്തത്. മുഖ്യമന്ത്രിയുടെ വിദേശയാത്ര കൊണ്ട് അദ്ദേഹത്തിന് മാത്രമേ ഗുണമുള്ളൂവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Tags: sabarimalak.surendranCMpinarai vijayan
Share1TweetSendShare

Latest stories from this section

പ്രായപൂർത്തിയാകും മുൻപേ ഗർഭിണി: അനാഥാലയ നടത്തിപ്പുകാരിയുടെ മകനെതിരെ പോക്‌സോ കേസ്

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

ഡൽഹിയിൽ ഇരുപതിലേറെ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി

നല്ല മഴയാണേ…റെഡ് അലർട്ട്:മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Discussion about this post

Latest News

സാക്ഷാൽ സച്ചിൻ വരെ അവന്റെ മുന്നിൽ മുട്ടിടിച്ചു, ചെക്കൻ വേറെ ലെവലാണ്; സൂപ്പർതാരത്തെ വാഴ്ത്തി റിക്കി പോണ്ടിങ്

അത് എന്റെ കുഞ്ഞുങ്ങൾ ; കർണാടകയിലെ ഗുഹയിൽ റഷ്യൻ യുവതിയെ കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി ഇസ്രായേലി യുവാവ്

പെരുമഴയാണേ…സംസ്ഥാനത്ത് റെഡ്,ഓറഞ്ച് അലർട്ടുകൾ

കോഹ്‌ലിയും രോഹിതും ഒന്നും അല്ല, ആ താരത്തെ പോലെയാകാൻ ശ്രമിച്ചാൽ ഗിൽ മിടുക്കാനാകും: ഗാരി കിർസ്റ്റൺ

വിദ്യാരംഭം മത ചടങ്ങല്ല, കേരള സംസ്കാരത്തിന്റെ ഭാഗമാണെന്ന് കെ ടി ജലീൽ ; രൂക്ഷ വിമർശനവുമായി മുസ്ലീം മതവിശ്വാസികൾ

ലാലു പ്രസാദ് യാദവ് വിചാരണ നേരിടണം ; സ്റ്റേ വേണമെന്ന ഹർജി തള്ളി സുപ്രീംകോടതി

തോൽവിയുടെ സങ്കടത്തിന് പിന്നാലെ അടുത്ത പണി, ഇന്ത്യൻ ക്യാമ്പിൽ വീണ്ടും പരിക്ക്; പണി കിട്ടിയത് പേസർക്ക്

പ്രായപൂർത്തിയാകും മുൻപേ ഗർഭിണി: അനാഥാലയ നടത്തിപ്പുകാരിയുടെ മകനെതിരെ പോക്‌സോ കേസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies