ശ്രീനഗർ : പാകിസ്താൻ വിമാനത്തിന്റെ രൂപത്തിലുള്ള ബലൂൺ ജമ്മു കശ്മീരിൽ കണ്ടെത്തി. കത്വ ജില്ലയിലാണ് ദുരൂഹ സാഹചര്യത്തിൽ ബലൂൺ കണ്ടെത്തിയത്. പച്ചയും വെള്ളയും നിറത്തിൽ വിമാനത്തിന്റെ ആകൃതിയിലുളള ബലൂണിൽ പിഐഎ (പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ്) എന്ന് എഴുതിയിട്ടുണ്ട്.
സുരക്ഷാ ഉദ്യോഗസ്ഥരാണ് ബലൂൺ കണ്ടെത്തിയത്. തുടർന്ന് പരിസരപ്രദേശങ്ങളിൽ തിരച്ചിൽ ശക്തമാക്കി. ഇത് എവിടെ നിന്നാണ് എത്തിയത് എന്ന് കണ്ടെത്താനായിട്ടില്ല.
കഴിഞ്ഞ ഫെബ്രുവരിയിൽ സമാനമായ സംഭവം നടന്നിരുന്നു. പിഐഎ ലോഗോ പതിപ്പിച്ച ബലൂൺ ഷിംലയിൽ നിന്നാണ് കിട്ടിയത്.
മെയ് 20 ന് അമൃത്സറിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഡ്രോൺ സൈന്യം വെടിവെച്ചിട്ടു. മയക്കുമരുന്ന് കടത്താനുപയോഗിച്ച് ഡ്രോണാണ് സൈന്യം വെടിവെച്ചിട്ടത്.










