ന്യൂഡൽഹി: പരസ്ത്രീ ബന്ധം സംശയിച്ച് ഡൽഹിയിൽ ലിവ് ഇൻ പാർട്ണറെ യുവതി കുത്തിപരിക്കേൽപിച്ചു. കിഷൻഗഞ്ചിൽ ശനിയാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. മറ്റൊരു യുവതിയുമായി സംസാരിക്കുന്നുണ്ടെന്ന സംശയത്തെ തുടർന്നാണ് ആക്രമണം.
സാമുവൽ എന്നയാളാണ് ആക്രമണത്തിന് ഇരയായത്. ബേബി സ്ത്രീയാണ് കേസിൽ പ്രതിയെന്ന് പോലീസ് പറഞ്ഞു. പുലർച്ചെ നാല് മണിക്ക് ബേബി ഉണർന്നു നോക്കിയപ്പോൾ സാമുവൽ ഫോണിൽ എന്തോ ചെയ്തുകൊണ്ടിരിക്കുകയാണ്. മറ്റേതെങ്കിലും പെൺകുട്ടിയുമായി ഫോണിൽ സംസാരിക്കുകയാണെന്ന് ബേബി സംശയിച്ചു. ഇരുവരും ഇതേച്ചൊല്ലി വാക്കുതർക്കമുണ്ടായതിനിടെ ബേബി ഇയാളെ കുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
സാമുവലിനെ അടുത്തുളള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു. ബേബിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം വിശദമായി അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post