ടെഹ്‌റാൻ: ഇറാൻ ആണവായുധങ്ങൾ തേടുന്നുവെന്ന ആരോപണങ്ങൾ പച്ച കള്ളമാണെന്ന് ഇറാന്റെ പരമോന്നത ആയത്തുള്ള അലി ഖമേനി. ഇസ്ലാമിക മൂല്യങ്ങൾ ആണു ബോംബിന് എതിരാണ്.ഞങ്ങൾക്ക് അതിന്റെ ആവശ്യമില്ല. അല്ലെങ്കിൽ അവർക്ക് (പാശ്ചാത്യങ്ങൾ) അത് തടയാൻ കഴിയുമായിരുന്നില്ലെന്ന് ഖമേനി പറഞ്ഞു. രാജ്യത്തിൻറെ ആണവ അടിസ്ഥാന സൗകര്യങ്ങൾക്ക് പ്രശ്നങ്ങൾ സംഭവിക്കാതെ ഇരിക്കുകയാണെങ്കിൽ, ഇറാന്റെ ആണവ പ്രവർത്തനങ്ങളിൽ പാശ്ചാത്യ രാജ്യങ്ങളുമായി ഒരു കരാർ സാധ്യമാകുമെന്ന് ഖമേനി കൂട്ടിച്ചേർക്കുന്നു. ഇറാൻ ഒരിക്കലും അണുബോംബ് നിർമ്മിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഖമേനി പറഞ്ഞു
2018 ൽ ഇറാനുമായുള്ള ആണവകരാറിൽ നിന്ന് യുഎസ് പിന്തിരിഞ്ഞിരുന്നു. ഇതിന് ശേഷം ഇറാൻ കരാറിന്റെ നിബന്ധനകൾ ലംഘിക്കാൻ തുടങ്ങി.അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾ തടയണമെന്ന ഇറാന്റെ നിർബന്ധത്തെ തുടർന്ന് ആണവ കരാർ ചർച്ചകൾ വഴിമുട്ടിയിരിക്കുകയാണ്. കരാറിൽ പറയുന്നത് ആണവ പ്രവർത്തനവുമായി ബന്ധപ്പെട്ട സാമ്പത്തിക നടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്ന് ജോ ബൈഡൻ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, മനുഷ്യാവകാശം, അറബ് മേഖലയിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പിന്തുണ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉപരോധം തുടരുമെന്നും അമേരിക്ക ഇറാനെ അറിയിച്ചിട്ടുണ്ട്.
ഇതിന് മുൻപ് തങ്ങൾ അണുബോംബ് നിർമ്മിക്കാനുള്ള ശേഷി വികസിപ്പിച്ചുവെന്ന് ഖമേനിയുടെ പ്രധാന ഉപദേഷ്ടാവ് കമാൽ ഖറാസി വാദിച്ചിരുന്നു. സാങ്കേതിക വശങ്ങൾ കണക്കിലെടുത്ത് ചിന്തിക്കുകയാണെങ്കിൽ ഈ നിമിഷം ഒരു അണുബോംബ് വികസിപ്പിച്ചെടുക്കാനുള്ള സ്വയംപര്യാപ്തത ഇറാൻ നേടിക്കഴിഞ്ഞു എന്ന് പറയേണ്ടി വരും. എന്നാൽ, നാളിതുവരെ ഗവൺമെന്റ് അങ്ങനെയൊരു സംരംഭത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നായിരുന്നു അന്നത്തെ വാദം.
Discussion about this post