ന്യൂയോർക്ക്; കഴിഞ്ഞ ഏഴു കൊല്ലമായി കേരളത്തിൽ മാതൃകാ ഭരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ ലോക കേരളസഭയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആയിരം പ്രവാസി മലയാളികൾ എത്തുമെന്ന് കൊട്ടിഘോഷിച്ച പരിപാടിയ്ക്ക് പക്ഷേ കസേര തികയ്ക്കാൻ പോലും ആളില്ലായിരുന്നുവെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നു.ലോക കേരള സഭ സമ്മളനത്തിലെ 200 ഓളം പ്രതിനിധികളല്ലാതെ പൊതു സമ്മേളനത്തിൽ പങ്കെടുത്തത് വിരലിലെണ്ണാവുന്നവർ മാത്രമാണെന്ന് വ്യക്തം.
അതേസമയം പറഞ്ഞതെല്ലാം പാലിക്കുന്ന സർക്കാരാണ് നിലവിൽ കേരളത്തിലുള്ളത്. ജനം തുടർഭരണം നൽകിയത് വാഗ്ദാനങ്ങൾ പാലിക്കാനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗെയ്ൽ, കെഫോൺ, റോഡ് വികസന പദ്ധതികൾ തുടങ്ങിയവ ഉദാഹരണമായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ന്യൂയോർക്കിൽ നടക്കുന്ന ലോക കേരള സഭാ സമ്മേളനത്തിനു ശേഷം മുഖ്യമന്ത്രി വാഷിംഗ്ടൺ സന്ദർശിക്കും. ക്യൂബയും യുഎഇയും സന്ദർശിച്ച ശേഷമാണു മുഖ്യമന്ത്രി നാട്ടിലേക്കു മടങ്ങുക.
Discussion about this post