ചൈനയിലെ ബെയ്ജിംഗിൽ നടക്കുന്ന അന്താരാഷ്ട്ര ഫുട്‌ബോൾ മത്സരത്തിന് എത്തിയ അർജന്റീന താരം ലയണൽ മെസിയെ ചൈനീസ് പോലീസ് വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു. പാസ്‌പോർട്ടുമായി ബന്ധപ്പെട്ട് ചില സംശയങ്ങൾ കാരണമാണ് ഇവിടെ പിടിച്ചുവെച്ചത്. അർജന്റീനയുടെയും സ്‌പെയിനിന്റെയും പാസ്‌പോർട്ടുകൾ കൈവശമുണ്ടായിരുന്ന മെസി, സ്പാനിഷ് പാസ്‌പോർട്ടാണ് കൈയ്യിൽ കരുതിയിരുന്നത്.
മെസി വിസയ്ക്ക് വേണ്ടി നേരത്തെ അപേക്ഷിച്ചിരുന്നില്ല. സ്പാനിഷ് പാസ്‌പോർട്ട് ഉപയോഗിച്ച് ചൈനയിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാകില്ല. അതേസമയം തായ്വാൻ ചൈനയുടെ ഭാഗമാണെന്ന് കരുതിയാണ് അർജന്റീന താരം വിസയ്ക്ക് വേണ്ടി അപേക്ഷിക്കാതിരുന്നത്.
ഇത് ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കിയതോടെ വിസയില്ലാതെ രാജ്യത്തെത്തിയ കളിക്കാരനെ പോലീസ് തടഞ്ഞുവെച്ചു. തുടർന്ന് വിശദമായി ചോദ്യം ചെയ്തു. ആദ്യഘട്ടത്തിൽ മെസിക്ക് ചൈനീസ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താൻ സാധിച്ചില്ല. എന്നാൽ പിന്നീട് ഇക്കാര്യം സംസാരിച്ച് ഒത്തുതീർപ്പായി. മെസിക്ക് വിസ ലഭിച്ചു.











