ഡല്‍ഹി:വിവിധ തീവ്രവാദ സംഘടനകളുടെ സഹായത്തോടെ കശ്മീരില്‍ ആക്രമണം നടത്താന്‍ ഐഎസ്ഐ പദ്ധതിയിട്ടതായി റിപ്പോര്‍ട്ട് . ഇതിനായി ലഷ്കര്‍ ഇ തൊയിബ, ഇസ്ബുല് മുജാഹിദീന്‍, ജയ്ഷെ മുഹമ്മദ് എന്നീ തീവ്രവാദി വിഭാഗങ്ങളുടെ സഹായത്തോടെ നിയന്ത്രണ രേഖയ്ക്കടുത്തു 30 ഭീകരരെ ഐഎസ്ഐയുടെ ആസൂത്രണപ്രകാരം എത്തിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട ചെയ്തു. പെഷാവറില്‍ നിന്നാണു പാക് ഏജന്‍സി ഭീകരരെ എത്തിച്ചിരിക്കുന്നത്.
കശ്മീര്‍ താഴ്വരയില് ഒരു മാസത്തിനുള്ളില്‍ ആക്രമണം നടത്താനാണ് ഐഎസ്ഐ നല്‍കിയിരിക്കുന്ന നിര്‍ദേശമെന്നാണ് സൂചന. മഞ്ഞുവീഴ്ച മൂലം വഴി അടയുമെന്നതിനാല്‍ അതിനു മുന്‍പ് ആക്രമണം നടത്താനാണു ലക്ഷ്യമിട്ടിരിക്കുന്നത്. ലഷ്കര്‍ ഇ തൊയിബ, ഹിസ്ബുല്‍ മുജാഹിദീന്‍, ജയ്ഷെ മുഹമ്മദ് എന്നീ തീവ്രവാദി ഗ്രൂപ്പുകളുടെ യോഗം പാക്ക് അധീന കശ്മീരില്‍ ഐഎസ്ഐ വിളിച്ചുചേര്‍ത്തിരുന്നു. കശ്മീര്‍ താഴ്വരയില് ആക്രമണം നടത്താന്‍ അവിടെ സജീവമായി പ്രവര്‍ത്തിക്കുന്ന ഈ മൂന്നു തീവ്രവാദി ഗ്രൂപ്പുകളും വേണമെന്നതാണു പാക്ക് ഇന്റലിജന്‍സിന്റെ നിലപാട്. ് ഐഎസ്ഐയോട് ഇടഞ്ഞുനിന്നിരുന്ന ജെയ്ഷെ മുഹമ്മദ് ബന്ധം പുനസ്ഥാപിച്ചതായും വിവരമുണ്ട്.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കശ്മീര്‍ അതിര്‍ത്തിയില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.
Discussion about this post