ശ്രീനഗർ: വടക്കൻ കശ്മീരിലെ കുപ്‌വാരയിൽ ഇന്ത്യ- പാക് അതിർത്തിയിൽ ഏറ്റുമുട്ടൽ. ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരെയാണ് സൈന്യം വധിച്ചത്.
കുപ്വാര ജില്ലയിലെ ഡോബ്നാർ മച്ചാലിന്റെ അതിർത്തി പ്രദേശത്താണ് ഓപ്പറേഷൻ നടത്തിയത്.പോലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരർ കൊല്ലപ്പെട്ടത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.
കഴിഞ്ഞ മാസം ജി 20 ഉച്ചകോടി തടസ്സപ്പെടുത്താൻ എത്തിയ പാകിസ്താൻ പിന്തുണയുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതായി സൈന്യം പറഞ്ഞിരുന്നു . അന്ന് ജമ്മു കശ്മീരിലെ ഉറിയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനിക ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു.








