റിയാദ്; രണ്ടാമത് മൗണ്ട് എവറസ്റ്റ് അന്താരാഷ്ട്ര യോഗ ചാമ്പ്യൻഷിപ്പിൽ കിരീടം സ്വന്തമാക്കി സൗദി ദേശീയ യോഗ ടീം. സംഘത്തിന്റെ ആദ്യ അന്താരാഷ്ട്ര മത്സരത്തിലാണ് ഈ കിരീടനേട്ടം. ഒരു സ്വർണമെഡലും മൂന്ന് വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ അഞ്ച് മെഡലുകളാണ് സംഘം നേടിയത്. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, മാലിദ്വീപ് തുടങ്ങി എട്ട് ദക്ഷിണേഷ്യൻ രാജ്യങ്ങൾ മത്സരത്തിൽ പങ്കെടുത്തു.
നേപ്പാൾ യോഗ ആൻഡ് നേച്ചർ ക്യൂർ അസോസിയേഷനും നേപ്പാൾ യോഗ സ്പോർട്സ് അസോസിയേഷനും വേൾഡ് യോഗ ഫെഡറേഷനും ചേർന്നാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.
ടീമിന്റെ ചരിത്രത്തിലെ ഞങ്ങളുടെ ആദ്യ പങ്കാളിത്തമാണ് എന്നാൽ ഞങ്ങളുടെ യോഗ ടീമിലെ ചാമ്പ്യൻമാർക്ക് അഞ്ച് മെഡലുകൾ നേടുന്നാൻ കഴിഞ്ഞു, ഇത് മത്സരത്തിന്റെ തീവ്രതയുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ സംഖ്യയാണെന്ന് സൗദി യോഗ കമ്മിറ്റി അധ്യക്ഷ നൗഫ് അൽ മർവായ് പറഞ്ഞു.
അൽ-മർവായ് ഈ നേട്ടം രാജ്യത്തിന്റെ നേതൃത്വത്തിന് സമർപ്പിച്ചു: ‘സൗദി കായികം അതിന്റെ എല്ലാ രൂപങ്ങളിലും ആസ്വദിക്കുന്ന മഹത്തായ പിന്തുണക്ക് നന്ദി, അവരുടെ പിന്തുണയോടെ, ഞങ്ങളുടെ യോഗ പരിശീലകർക്ക് ഈ മെഡലുകൾ നേടാൻ കഴിഞ്ഞുവെന്ന് അവർ വ്യക്തമാക്കി.












