എറണാകുളം: മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റ് ഒഴിവാക്കാനുള്ള ശ്രമവുമായി കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ. മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ ഹർജി നൽകി. പുരാവസ്തു തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയാണ് സുധാകരൻ.
രാഷ്ടീയ ലക്ഷ്യങ്ങളോടെയാണ് തന്നെ കേസിൽ പ്രതിചേർത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. സംഭവത്തിൽ തനിക്ക് പങ്കില്ല. പണം നഷ്ടപ്പെട്ടവർ ആദ്യം നൽകിയ പരാതിയിൽ തന്നെപ്പറ്റി ആരോപണം ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോഴുള്ള പരാതിയിൽ ആരോപണം ഉന്നയിക്കുന്നത് തീർത്തും രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും സുധാകരൻ ഹർജിയിൽ ആരോപിക്കുന്നുണ്ട്. അഡ്വ. മാത്യു കുഴൽനാടൻ എംഎൽഎ മുഖേനയാണ് സുധാകരൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.
അതേസമയം ഇന്നത്തെ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിന് സുധാകരൻ ഹാജരായില്ല. 23 ന് ശേഷമേ ഹാജരാകാൻ കഴിയൂ എന്നാണ് സുധാകരൻ ക്രൈം ബ്രാഞ്ചിനെ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ അന്വേഷണ സംഘം വീണ്ടും നോട്ടീസ് നൽകിയിട്ടുണ്ട്.
Discussion about this post