ഇസ്ലാമാബാദ്; ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിക്കുകയാണെന്ന് പ്രഖ്യാപിച്ച് പാകിസ്താൻ നടനും സോഷ്യൽ മീഡിയ താരവുമായ മുഹമ്മദ് ഷയാൻ അലി. പാക് സൈന്യവും രഹസ്യാന്വേഷണ ഏജൻസികളും ഐഎസ് ഭീകരും ചേർന്ന് തന്നെ വേട്ടയാടിയപ്പോൾ ഭഗവാൻ ശ്രീകൃഷ്ണനാണ് താങ്ങും തണലുമായതെന്ന് ഷയാൻ പറഞ്ഞു.
‘കഴിഞ്ഞ 2 വർഷമായി എന്റെ പൂർവ്വികരുടെ സംസ്‌കാരവും ജീവിതരീതിയും നിരീക്ഷിച്ചതിന് ശേഷം, ഇന്ന് ഞാൻ എന്റെ ”ഘർ വാപ്‌സി” ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണെന്ന് താരം പറഞ്ഞ്ഞു. ജീവിതം കൈവിട്ടുപോകുന്ന അവസ്ഥ എത്തിയപ്പോൾ ശ്രീകൃഷ്ണനാണ് രക്ഷയ്‌ക്കെത്തിയതെന്നും, ഇന്ത്യയിലേക്ക് വരാൻ ആഗ്രഹമുണ്ടെന്നും മുഹമ്മദ് ഷയാൻ വ്യക്തമാക്കി. തന്റെ പൂർവ്വികർ ജനിച്ച തന്റെ ജന്മനാടായ ഇന്ത്യയിലെ മണ്ണിൽ താൻ ഉടൻ തന്നെ എത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രത്യേക ദിനത്തിൽ, എന്റെ ജീവിതകാലം മുഴുവൻ മനഃപൂർവമോ അല്ലാതെയോ വേദനിപ്പിച്ച ആരോടും ക്ഷമ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം ആളുകളെ വേദനിപ്പിച്ച് എന്റെ ജീവിതത്തിലെ ഈ മനോഹരമായ യാത്ര ആരംഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.തന്റെ വേരുകളിലേക്ക് മടങ്ങിയെത്തിയതിൽ അഭിമാനമുണ്ടെന്നും തന്റെ പൂർവികർക്കും അങ്ങനെ തന്നെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും താരം കുറിച്ചു.
കശ്മീർ വിഷയത്തിൽ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ പിആർ മ്യൂസിക് വീഡിയോ ചെയ്യാൻ വിസമ്മതിച്ചതിനെത്തുടർന്ന് താൻ ജൂത ഏജന്റാണെന്നും ഇന്ത്യൻ ഇന്റലിജൻസ് ഏജൻസിയായ ആർ ആൻഡ് എഡബ്ല്യു അംഗമാണെന്നും പാക് സൈന്യം കുറ്റപ്പെടുത്തിയെന്നും അത് പറഞ്ഞ് പീഡിപ്പിച്ചെന്നും താരം വെളിപ്പെടുത്തി. സ്ഥിരമായ അടിച്ചമർത്തൽ മൂലം, പാകിസ്താൻ വിടുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് മനസിലായി. ഇതിനിടെ അവർ തന്നെ കൊല്ലാൻ ഗൂഢാലോചന നടത്തുകയും ചെയ്തുവെന്ന് താരം വ്യക്തമാക്കി.
Discussion about this post