Monday, August 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സംരംഭകൻ ആകാൻ ആഗ്രഹമുണ്ടോ?; 50 ലക്ഷം വരെ വായ്പ, 35 ശതമാനം സബ്‌സിഡിയോടെ

by Brave India Desk
Jun 16, 2023, 06:20 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

യുവ സംരംഭകർക്ക് പ്രചോദനം നൽകുന്നതിനും ചെറുകിട വ്യവസായങ്ങളെ പരിപോഷിപ്പിക്കുന്നത്തിനുമായുള്ള പദ്ധതിയാണ് നാനോ യൂണിറ്റുകൾക്കുള്ള മാർജിൻ മണി ഗ്രാന്റ് പദ്ധതി. ഉത്പാദന മേഖലയിലും മൂല്യ വർദ്ധന-സേവന മേഖലയിലും പ്രവർത്തിക്കുന്ന നാനോ യൂണിറ്റുകൾക്ക് ധനസഹായം ലഭ്യമാക്കി കൂടുതൽ യുവാക്കളെ വ്യവസായരംഗത്തേക്ക് ആകർഷിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

വാഴ, തെങ്ങ് അടക്കം നേരിട്ടുള്ള കൃഷിക്കോ ചരക്കു വാഹനങ്ങൾ, പുകയില, മദ്യം, മാംസം എന്നിവയുടെ സംസ്‌കരണത്തിനോ ടെസ്റ്റിങ് ലാബുകൾ, പരിശീലന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ജിംനേഷ്യം, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയ ഏതാനും മേഖലകളിലും വായ്പ ലഭിക്കില്ല. മറ്റെല്ലാത്തരം സംരംഭങ്ങൾക്കും പ്രവൃത്തികൾക്കും വായ്പ ലഭിക്കും. പുതുതായി രജിസ്റ്റർ ചെയ്ത ചെറുകിട സ്ഥാപനങ്ങൾക്ക് യൂണിറ്റുകൾക്ക് മാത്രമേ ഈ സംരംഭം ബാധകമാകൂ. സാങ്കേതിക വിദഗ്ധർ, സ്ത്രീകൾ, ഭിന്നശേഷിയുള്ള വ്യക്തികൾ, വിമുക്തഭടൻമാർ, പട്ടികജാതി അല്ലെങ്കിൽപട്ടിക വർഗ വിഭാഗങ്ങളിൽപ്പെട്ട വ്യക്തികൾ എന്നിവർ നടത്തുന്ന ചെറിയ മേഖലകൾക്കും യൂണിറ്റുകൾക്കും മുൻഗണന നൽകുന്നു.

Stories you may like

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ട: 10 കോടിയുടെ മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ ; പിടികൂടിയത് 12.8 കിലോഗ്രാം എംഡിഎംഎ

മുഖ്യമന്ത്രിയുടെ വാഹനം വഴിയിൽ തടഞ്ഞു; ഡിസിസി അംഗം ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

മാർജിൻ മണി ഗ്രാൻഡ് എന്നാണ് സബ്‌സിഡി അറിയപ്പെടുക. മാർജിൻ മണി മൂന്നു വർഷത്തേക്കു ബാങ്കിൽ സ്ഥിര നിക്ഷേപമായി സൂക്ഷിക്കണം. അതിനുശേഷം പ്രവർത്തനം വിലയിരുത്തി വായ്പ കണക്കിലേക്കു വരവു വയ്ക്കും. സബ്‌സിഡി തുകയ്ക്കും വായ്പത്തുകയ്ക്കും ഒരേ പലിശനിരക്ക് ആയിരിക്കും.നിർമാണമേഖലയിൽ അൻപതും സേവന മേഖലയിൽ ഇരുപതും ലക്ഷം രൂപ വരെ മുടക്കു മുതലുള്ള പദ്ധതികൾക്കാണു സബ്‌സിഡി ലഭിക്കുക. ഗ്രാമങ്ങളിൽ പ്രത്യേക വിഭാഗത്തിലെ സംരംഭകർക്കു 35 ഉം നഗരങ്ങളിൽ 25 ഉം ശതമാനമാണ് സബ്‌സിഡി. പൊതുവിഭാഗത്തിന് പഞ്ചായത്തിൽ ഇരുപത്തിയഞ്ചും മുനിസിപ്പൽ, കോർപറേഷൻ പ്രദേശത്ത് പതിനഞ്ചും ശതമാനമാണു കിട്ടുക. സ്ത്രീകൾ, എസ്സി / എസ്ടി, ഒബിസി മതന്യൂനപക്ഷങ്ങൾ, ഭിന്നശേഷിക്കാർ, വിമുക്തഭടൻ മാർ എന്നിവരെല്ലാം പ്രത്യേക വിഭാഗത്തിൽ വരും.

2 ലക്ഷം രൂപ വരെ നിക്ഷേപമുള്ളവയ്ക്ക് സംരംഭകത്വ പരിശീലനം നിർബന്ധമില്ല. 5 ലക്ഷം വരെയുള്ളവയ്ക്ക് അഞ്ചു ദിവസത്തെ സംരംഭകത്വ പരിശീലനത്തിൽ പങ്കെടുക്കണം. കൂടുതൽ നിക്ഷേപം ഉള്ളവയ്ക്ക് 10 ദിവസ പരിശീലനം നേടണം. എങ്കിലേ സർക്കാർ സബ്‌സിഡിക്ക് അർഹത ഉണ്ടാവുകയുള്ളൂ.8 വയസ്സു പൂർത്തിയായവർക്കു വായ്പ ലഭിക്കുമെന്നു മാത്രമല്ല ഉയർന്ന പ്രായപരിധിയുമില്ല. നിർമാണ സ്ഥാപനത്തിനു പത്തും ലക്ഷവും സേവന സ്ഥാപനങ്ങൾക്ക് അഞ്ചു ലക്ഷവും വായ്പ ലഭിക്കാൻ അപേക്ഷകൻ എട്ടാം ക്ലാസ് വരെ പഠിച്ചിരിക്കണം.

താലൂക്ക് വ്യവസായ ഓഫീസിലെ ഉപജില്ലാ വ്യവസായ ഓഫീസർ മുഖേന അപേക്ഷയും, അനുബന്ധ രേഖകളും സമർപ്പിച്ച് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജറുടെ അനുമതിയോടെ സംരംഭകർക്ക് പദ്ധതിയുടെ ഭാഗമാകാം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഹെൽപ് ഡസ്‌ക് മുഖേനയും പദ്ധതിയുടെ ഗുണഭോക്താക്കൾ ആകാൻ സാധിക്കും.

Tags: loanSTARTUP
Share1
Tweet
SendShare

Latest stories from this section

തൃശ്ശൂർ നഗരത്തെ ആവേശത്തിലാഴ്ത്താനൊരുങ്ങി പുലികൾ ; ചരിത്രപ്രസിദ്ധ ആഘോഷത്തിൽ ഇത്തവണ ഒമ്പത് സംഘങ്ങളായി 450 പുലികള്‍

തൃശ്ശൂർ നഗരത്തെ ആവേശത്തിലാഴ്ത്താനൊരുങ്ങി പുലികൾ ; ചരിത്രപ്രസിദ്ധ ആഘോഷത്തിൽ ഇത്തവണ ഒമ്പത് സംഘങ്ങളായി 450 പുലികള്‍

അമേരിക്കൻ സാമ്പത്തിക യുദ്ധത്തെ ചെറുക്കാൻ ഡോളർ ഒഴിവാക്കണം; സ്വയംപര്യാപ്ത സാമ്പത്തിക വ്യവസ്ഥയ്ക്കായി ആഹ്വാനം ചെയ്ത് മുജ്തബ ഖമനെയി

അമേരിക്കൻ സാമ്പത്തിക യുദ്ധത്തെ ചെറുക്കാൻ ഡോളർ ഒഴിവാക്കണം; സ്വയംപര്യാപ്ത സാമ്പത്തിക വ്യവസ്ഥയ്ക്കായി ആഹ്വാനം ചെയ്ത് മുജ്തബ ഖമനെയി

പൊതുവേദികളിൽ സ്ത്രീകൾ വേണ്ട, അന്യസംസ്കാരങ്ങൾ ഒഴിവാക്കണം; മഹല്ലുകൾക്ക് കർശന നിർദ്ദേശവുമായി കാന്തപുരം സമസ്ത

പൊതുവേദികളിൽ സ്ത്രീകൾ വേണ്ട, അന്യസംസ്കാരങ്ങൾ ഒഴിവാക്കണം; മഹല്ലുകൾക്ക് കർശന നിർദ്ദേശവുമായി കാന്തപുരം സമസ്ത

ഓണമാഘോഷിക്കുന്ന കുറുപ്പ് മുതൽ വാർദ്ധക്യകാല രൂപം വരെ; സോഷ്യൽ മീഡിയയിൽ വൈറലായി എഐ വ്യാജന്മാർ; തട്ടിപ്പിൽ മുന്നറിയിപ്പുമായി അന്വേഷണ സംഘം

ഓണമാഘോഷിക്കുന്ന കുറുപ്പ് മുതൽ വാർദ്ധക്യകാല രൂപം വരെ; സോഷ്യൽ മീഡിയയിൽ വൈറലായി എഐ വ്യാജന്മാർ; തട്ടിപ്പിൽ മുന്നറിയിപ്പുമായി അന്വേഷണ സംഘം

Latest News

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി വഴി അവയവക്കടത്ത് ; പിന്നിൽ അന്താരാഷ്ട്ര സംഘം ; ബംഗ്ലാദേശി സൂത്രധാരൻ കൊൽക്കത്തയിൽ അറസ്റ്റിൽ

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി വഴി അവയവക്കടത്ത് ; പിന്നിൽ അന്താരാഷ്ട്ര സംഘം ; ബംഗ്ലാദേശി സൂത്രധാരൻ കൊൽക്കത്തയിൽ അറസ്റ്റിൽ

കിർഗിസ്ഥാനിലെത്തി പ്രധാനമന്ത്രി മോദി ; ​26-ാമത് ഷാങ്ഹായ് സഹകരണ ഉച്ചകോടി പ്രധാന ലക്ഷ്യം ; പ്രമുഖ നേതാക്കളുമായും കൂടിക്കാഴ്ച

കിർഗിസ്ഥാനിലെത്തി പ്രധാനമന്ത്രി മോദി ; ​26-ാമത് ഷാങ്ഹായ് സഹകരണ ഉച്ചകോടി പ്രധാന ലക്ഷ്യം ; പ്രമുഖ നേതാക്കളുമായും കൂടിക്കാഴ്ച

വയനാടിന് കൈതാങ്ങായി എയർടെൽ ;സൗജന്യ ഇന്റർനെറ്റ്, എസ്എംഎസ്, ടോക്ക് ടൈം

ഉപഭോക്താവിൽ നിന്ന് അധിക തുക ഈടാക്കി: എയർടെൽ 40,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

റഷ്യയിൽ നിന്നുള്ള നാലാമത്തെ എസ്-400 ഇന്ത്യയിലെത്തി ; രാജസ്ഥാൻ-ഗുജറാത്ത് മേഖലയിൽ വിന്യസിക്കുമെന്ന് സൂചന

5 പുതിയ എസ്-400 സുദർശൻ വ്യോമപ്രതിരോധ സ്ക്വാഡ്രണുകൾ കൂടി വാങ്ങാനൊരുങ്ങി ഇന്ത്യ ; റഷ്യയുമായി 50,000 കോടിയിലധികം രൂപയുടെ ടെൻഡർ നടപടികൾ

2 ദിവസങ്ങൾ, 3 ഓവറുകൾ; ക്രിക്കറ്റ് ലോകത്തെ ഏറ്റവും വിചിത്രമായ ഹാട്രിക് കഥ

2 ദിവസങ്ങൾ, 3 ഓവറുകൾ; ക്രിക്കറ്റ് ലോകത്തെ ഏറ്റവും വിചിത്രമായ ഹാട്രിക് കഥ

തുക്കാറാം മുണ്ടെയുടെ നടപടികൾക്ക് തിരിച്ചടി; അനാവശ്യ തിടുക്കത്തിന് എഫ്ഡിഎയ്ക്ക് കോടതിയുടെ രൂക്ഷവിമർശനം

തുക്കാറാം മുണ്ടെയുടെ നടപടികൾക്ക് തിരിച്ചടി; അനാവശ്യ തിടുക്കത്തിന് എഫ്ഡിഎയ്ക്ക് കോടതിയുടെ രൂക്ഷവിമർശനം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഉസ്‌ബെക്കിസ്ഥാൻ നൽകും ; ദീർഘകാല വിതരണ കരാറിൽ ഒപ്പുവെച്ചു ; വ്യാപാരം 5 ബില്യൺ ഡോളറിലേക്ക് ഉയർത്താനും തീരുമാനം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഉസ്‌ബെക്കിസ്ഥാൻ നൽകും ; ദീർഘകാല വിതരണ കരാറിൽ ഒപ്പുവെച്ചു ; വ്യാപാരം 5 ബില്യൺ ഡോളറിലേക്ക് ഉയർത്താനും തീരുമാനം

പാറ്റ പാർട്ടി സ്ഥാപകർ വിശുദ്ധരല്ല, അവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്”; തുറന്നുപറഞ്ഞ് സോനം വാങ്‌ചുക്

പാറ്റ പാർട്ടി സ്ഥാപകർ വിശുദ്ധരല്ല, അവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്”; തുറന്നുപറഞ്ഞ് സോനം വാങ്‌ചുക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies