ഇംഫാൽ: സമാധാന ശ്രമങ്ങൾക്കിടെ മണിപ്പൂരിൽ സംഘർഷം ആളിക്കത്തിക്കാനുള്ള ശ്രമവുമായി കലാപകാരികൾ.സംസ്ഥാനത്ത് വീണ്ടും സംഘർഷമുണ്ടായി. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഉച്ചയോടെയായിരുന്നു സംഘർഷം ഉണ്ടായത്. സംഘടിച്ചെത്തിയ കലാപകാരികൾ വിവിധയിടങ്ങളിൽ ബിജെപി നേതാക്കളുടെ വീടുകൾക്ക് തീയിടാനും ശ്രമം നടത്തി. സുരക്ഷാ സേന എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. വീണ്ടും സംഘർഷം ഉണ്ടാകാതിരിക്കാൻ അതീവ ജാഗ്രതയിലാണ് സുരക്ഷാ സേന. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.
ഇന്നലെ അർദ്ധരാത്രി ബിഷൺപൂർ, ചർച്ചന്ത്പൂർ ജില്ലകളിൽ കലാപകാരികൾ സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയിരുന്നു. സുരക്ഷാ സേനയുടെ കൂടുതൽ സംഘം എത്തി സ്ഥിതിഗതികൾ ശാന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ചയോടെ വീണ്ടും കലാപകാരികൾ തടിച്ച് കൂടിയത്.
ഇന്നലെ ഉണ്ടായ ആക്രമണങ്ങളിൽ വലിയ നാശമാണ് കലാപകാരികൾ ഉണ്ടാക്കിയത്. പോലീസ് സ്‌റ്റേഷനുകളിൽ നിന്നും ആയുധങ്ങൾ കൊള്ളയടിക്കാനും ഇവർ ശ്രമിച്ചിരുന്നു.
Discussion about this post