ന്യൂഡൽഹി: ഡൽഹിയിൽ വെടിവയ്പ്പിൽ രണ്ടു സ്ത്രീകൾക്ക് കൊല്ലപ്പെട്ടു. ഇന്നേ പുലർച്ചെ ആർകെ പുരം അംബേദ്കർ ഭസ്തിയിലാണ് സംഭവം. പിങ്കി (30), ജ്യോതി (29) എന്നിവരാണ് മരിച്ചത്. വെടിയേറ്റതിനു പിന്നാലെ ഇരുവരെയും എയിംസ് ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിനിടെ വെടിവയ്പ്പ് ഉണ്ടായെന്നാണ് വിവരം. ഡൽഹി പോലീസ് അക്രമികൾക്കായി തിരച്ചിൽ തുടങ്ങി. വെടിവെച്ചവരും പരിക്കേറ്റവരും ബന്ധുക്കളാണെന്നാണ് വിവരം. രണ്ട് യുവാക്കളാണ് ആക്രമണം നടത്തിയത്. ഇവരിലൊരാളാണ് തോക്കുപയോഗിച്ച് വെടിവെച്ചത്. സംഭവത്തിൽ ആർകെ പുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post