ഡല്‍ഹി: ഇന്ത്യയിലെ മുംസ്ലിംകള് യഥാര്‍ത്ഥ ഇസ്ലാം ആണെന്ന് പിഡിപി (പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി) നേതാവ് മെഹ്ബൂബ മുഫ്തി പറഞ്ഞു. ഹൈന്ദവമതത്തില്‍ സഹിഷ്ണുതയുള്ളതിനാല് യഥാര്‍ഥ ഇസ്ലാമാണ് ഇന്ത്യന്‍ മുസ്ലിംകള് പിന്തുടരുന്നതെന്നും അവര്‍ വിശദീകരിച്ചു.
ഭരണഘടനയെയും അതിന്റെ ശില്പി ബി.ആര്. അംബേദ്കറെയും അനുസ്മരിച്ച് പാര്‍ലമെന്റില്‍ നടത്തിയ ചര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു മെഹബൂബ മുഫ്തി.
‘രാജ്യത്തിന്റെ ഉടമസ്ഥതയിലാണ് ഞങ്ങള്‍, ഞങ്ങളുടെ ഉടമസ്ഥതയിലാണ് രാജ്യം, പാക്കിസ്ഥാനിലേക്കു പോകണമെന്നു പറയുന്നവരോട് ഇതാണ് പറയാനുള്ളത്. പാക്കിസ്ഥാന്, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ മുസ്ലിങ്ങളെ കൊല്ലുകയാണ്. എന്നാല്‍ ശബ്ദിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. ശാസ്ത്രജ്ഞര്‍, എഴുത്തുകാര്‍, കലാകാരന്മാര് തുടങ്ങിയവര്‍ പുരസ്കാരങ്ങള്‍ തിരിച്ചു നല്‍കിയത് രാജ്യത്ത് സഹിഷ്ണുതയുണ്ടെന്നതിന്റെ തെളിവാണ്, മെഹ്ബൂബ വ്യക്തമാക്കി.
ഹൈന്ദവ മതത്തില്‍ നിന്നാണ് അംബേദ്കര്‍ സഹിഷ്ണുത പിന്തുടര്ന്നത്. ഹൈന്ദവതയുടെ അത്രത്തോളം സഹിഷ്ണുത മറ്റൊന്നിനും കാണാന്‍ കഴിഞ്ഞേക്കില്ല. ദാദ്രിയില്‍ പശുവിറച്ചി കഴിച്ചുവെന്ന പേരില്‍ മുഹമ്മദ് ഇഹ്ഖ്ലാഖിനെ ജനക്കൂട്ടം മര്‍ദിച്ചു കൊന്ന സംഭവം രാജ്യത്തു നിലനില്‍ക്കുന്ന സംവിധാനത്തിന്റെ തകര്‍ച്ചയുടെ പ്രതിഫലനമാണെന്നും അല്ലാതെ ജനങ്ങളുടെ ചിന്ത മാറുന്നതിന്റെയല്ലെന്നും മെഹ്ബൂബ കൂട്ടിച്ചേര്‍ത്തു
Discussion about this post