ബംഗളൂരു: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ നാലാം പ്രതി ടികെ രജീഷിന് തീവ്രവാദികളുമായി ബന്ധമുണ്ടോയെന്ന സംശയം ബലപ്പെടുന്നു. രാജ്യത്ത് പ്രവർത്തിക്കുന്ന ചില തീവ്രവാദശക്തികളുമായുള്ള ഇയാളുടെ ബന്ധം കർണാടക പോലീസ് അന്വേഷിച്ച് വരികയാണ്.ടി കെ രജീഷ് ഉൾപ്പെട്ട തോക്ക് കടത്ത് കേസിൽ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നതിൻറെ ഭാഗമായാണ് വ്യക്തിപരമായി രജീഷ് തീവ്രവാദ ശക്തികളുമായി ബന്ധപ്പെട്ടോയെന്ന കാര്യങ്ങൾ അന്വേഷിക്കുന്നത്.
ബംഗളരൂവിലെ തോക്ക് കടത്ത കേസിലെ പ്രതിയും മലയാളിയുമായ നീരജ് ജോസഫിൻറെ മൊഴി പ്രകാരമാണ് ടി കെ രജീഷിനെ കബൺ പാർക്ക് പോലീസ് കണ്ണൂർ സെൻറർ ജയിലെത്തി കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകുന്നേരം നാലുമണിയോടെ അറസ്റ്റു ചെയ്തത്
തോക്കുകൾ മ്യാൻമറിനിന്ന് നാഗാലാൻഡ് അതിർത്തി വഴിയാണ് ഇന്ത്യയിലേക്ക് എത്തിച്ചതെന്ന അറസ്റ്റിലായ പ്രതി മൊഴി നൽകിയിട്ടുണ്ട്. എഴുപതിനായിരം രൂപയ്ക്ക് മ്യാൻമറിൽ നിന്ന് വാങ്ങിയ തോക്കുകൾ കേരളത്തിലുളളവർക്ക് ലക്ഷങ്ങൾ വാങ്ങി വിൽക്കാനോ കടത്തുവാനോ ഉള്ള ശ്രമത്തിലായിരുന്നുവെന്നാണ
Discussion about this post