ഇസ്ലാമാബാദ്; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനം നാളെ ആരംഭിക്കാനിരിക്കെ ഏത് വിധേനയും സന്ദർശനത്തിന്റെ മാറ്റ് കുറയ്ക്കാനുള്ള ശ്രമവുമായി പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐ. സന്ദർശനം തടയാൻ കിണഞ്ഞ് പരിശ്രമിച്ചിട്ടും പരാജിതരായതോടെയാണ് നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തെ വിദ്വേഷപ്രചാരണങ്ങൾ കൊണ്ട് കളങ്കപ്പെടുത്താൻ ശ്രമിക്കുന്നത്.
പ്രധാനമന്ത്രിയുടെ യാത്രക്കെതിരെ ട്വിറ്റർ ട്രെൻഡ് ഹാഷ്ടാഗുകളും പ്രതിഷേധറാലികളും പോസ്റ്ററുകളും ഐഎസ്‌ഐ ആസൂത്രണം ചെയ്തുകഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി മോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ കാര്യമായ ഗൂഢാലോചന നടത്തുക എന്ന ഉദ്ദേശത്തോടെ അമേരിക്കയിൽ പ്രവർത്തിക്കുന്ന നിരവധി ഖാലിസ്ഥാൻ അനുകൂല സംഘടനകളുമായും ഇന്ത്യയ്ക്കെതിരെ പ്രവർത്തിക്കുന്ന വിവിധ ഗ്രൂപ്പുകളുമായും ഐഎസ്ഐ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
ഇന്ത്യയ്ക്കെതിരെ ഗൂഢാലോചന നടത്താൻ നിരവധി സംഘടനകൾക്ക് ഐഎസ്ഐ സാമ്പത്തിക സഹായം നൽകിയതായും വിവരങ്ങളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ അദ്ദേഹത്തെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങൾ നടത്തിയതിൽ പാകിസ്താൻ ആശങ്കാകുലരാണ്, ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ആഗോള അംഗീകാരത്തിലും പ്രശസ്തിയിലും ആശങ്കയുണ്ട്.
ഇന്ത്യയ്ക്കെതിരെ എങ്ങനെ പ്രതിഷേധിക്കണം എന്നതിനെക്കുറിച്ചുള്ള തന്ത്രങ്ങളും പദ്ധതികളും വിവരിക്കുകയും ഈ പ്രതിഷേധങ്ങൾ നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾ വ്യക്തമാക്കുകയും ഐഎസ്‌ഐ ചെയ്യുന്നു. കൂടാതെ, പ്രതിഷേധ സമയത്ത് ഉപയോഗിക്കേണ്ട പോസ്റ്ററുകൾ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്., ഇന്ത്യയ്ക്കെതിരെ ആരോപിക്കപ്പെടുന്ന ഗൂഢാലോചന നടത്തുന്നതിന് ഒരു പ്രത്യേക വെബ്സൈറ്റ് സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കെതിരായ ആസൂത്രിത പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിൽ പങ്കാളിയാകാൻ ആളുകളോട് രജിസ്റ്റർ ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
മോദി പ്രഭാവം കാണുമ്പോൾ അസൂയ തോന്നുന്നത് സ്വാഭാവികമാണെന്നും കണ്ണീർ തുടച്ച് അദ്ദേഹത്തെ തടയാൻ ശ്രമിച്ച് നോക്ക് പരാജയം തീർച്ചയെന്നുമാണ് ഐഎസ്‌ഐ പ്രചരണങ്ങളോട് സമൂഹമാദ്ധ്യമ ഉപയോക്താക്കളിൽ പലരും പ്രതികരിച്ചിരിക്കുന്നത്.
Discussion about this post