കോഴിക്കോട്: ഒരേ ബഞ്ചിലിരുന്ന കുട്ടികള്‍ പഠിക്കണമെന്ന വാദം ഇസ്ലാമിനെതിരായ ഒളിയമ്പാണെന്ന് ഇസ്ലാമിക പണ്ഡിതനും സുന്നി നേതാവുമായ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്. സ്ത്രീ-പുരുഷ സമത്വം ഇസ്ലാമികമല്ല. അത് മനുഷ്യത്വപരവുമല്ല.
മദ്രസകളില്‍ ഒരുതരത്തിലുമുള്ള പീഡനം ഇല്ലെന്നും കാന്തപുരം പറഞ്ഞു. ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് ഹാജരാക്കണം. സ്ത്രീ പുരുഷ സമത്വം ഒരിക്കലും നടക്കാത്ത കാര്യമാണ്. ലോകത്ത് പുരുഷനാണ് നിയന്ത്രണ ശക്തി. സ്ത്രീകള്‍ക്ക് പ്രസവിക്കാനെ കഴിയു. ഹൃദയ ശസ്ത്രക്രിയ നടത്താന്‍ കെല്പുള്ള എത്ര വനിത ഡോക്ടര്‍മാര്‍ ഉണ്ടെന്നും കാന്തപുരം ചോദിച്ചു.
നേരത്തെ കാന്തപുരം വിഭാഗം രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് അംഗത്വം നല്‍കാത്തത് വിവാദമായിരുന്നു.
പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി കാന്തപുരം രംഗത്തെത്തി. താന്‍ സ്ത്രീയുടെ പരിമിതി ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്നും അകാന്തപുരം പ്രതികരിച്ചു.
സ്ത്രീകള്‍ക്ക് പ്രസവിക്കാന്‍ മാത്രമേ കഴിവുള്ളൂവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കാന്തപുരം പറഞ്ഞു. വാര്‍ത്ത തെറ്റിദ്ധാരണജനകമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post