ഡെറാഡൂൺ: രാജ്യത്ത് വന്ദേഭാരത് എക്സ്പ്രസുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നു. ഡെറാഡൂണിൽ നിന്നും ഡൽഹിയിലേക്ക് സർവ്വീസ് നടത്തുന്ന വന്ദേഭാരത് തീവണ്ടിയ്ക്ക് നേരെ കല്ലേറുണ്ടായി. ഞായറാഴ്ച രാത്രിയായിരുന്നു ആക്രമണം ഉണ്ടായത് എന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
തീവണ്ടി മുസാഫർനഗർ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ഇ1 കോച്ചിന്റെ ജനൽ കല്ലേറിൽ തകർന്നു. കല്ലേറിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രത്യേക സംഘത്തെ നിയോഗിച്ചുകൊണ്ടാണ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു പ്രധാനമന്ത്രി ഡെറാഡൂൺ- ന്യൂഡൽഹി വന്ദേഭാരത് എക്സ്പ്രസിന് തുടക്കം കുറിച്ചത്.
ഈ വർഷം ഇതുവരെ ഏഴ് തവണയാണ് രാജ്യത്ത് വന്ദേഭാരത് എക്സ്പ്രസുകൾക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം തിരൂരിലും കണ്ണൂരിലും ഉണ്ടായ കല്ലേറ് ആയിരുന്നു ഇതിൽ ഒടുവിലത്തേത്.
Discussion about this post