തിരുവനന്തപുരം; യൂട്യൂബിലെ പ്രമുഖ ഗെയിമർക്കെതിരെ സംസ്ഥാനത്തെ യുപി സ്‌കൂൾ അദ്ധ്യാപകൻ. സ്‌കൂൾ വേനൽ അവധിക്ക് ശേഷം തുറന്നതോടെ ചെറിയ ക്ലാസിലെ ആൺകുട്ടികളുടെ പെരുമാറ്റവും മുതിർന്നവരോടും,ഒപ്പം പഠിക്കുന്ന പെൺകുട്ടികളോടും ഒക്കെയുള്ള മനോഭാവം വല്ലാതെ മാറിയിരിക്കുന്നുവെന്ന് അദ്ധ്യാപകൻ പറയുന്നു. ഈ പ്രായത്തിലുള്ള ഭൂരിഭാഗം കുട്ടികളുടെയും പെരുമാറ്റവും മനോഭാവവും മാറിയെന്നും അന്വേഷിച്ചപ്പോൾ പ്രുമഖ യൂട്യൂബറുടെ ഇൻസിപിരേഷൻ ആണെന്ന് മനസിലായെന്നും അദ്ധ്യാപകൻ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഞാനൊരു Lp-Up school അധ്യാപകനാണ് ഈ മാസം സ്‌കൂൾ തുറന്നത് മുതൽ 3-7 ക്ലാസ്സ് ഉള്ള ആൺകുട്ടികളുടെ പെരുമാറ്റവും മുതിർന്നവരോടും,ഒപ്പം പഠിക്കുന്ന പെൺകുട്ടികളോടും ഒക്കെയുള്ള മനോഭാവം വല്ലാതെ മാറി ഇരിക്കുന്നു.ഒരു 4 class പഠിക്കുന്ന കുട്ടിയുടെ വായിൽ നിന്ന് ഒരിക്കലും വരാൻ പാടില്ലാത്ത വാക്കുകൾ എനിക്ക് പോലും കേൾക്കേണ്ടി വന്നു.1-2 കുട്ടികൾ ആണേൽ പോട്ടെ എന്ന് വെക്കാം ഇത് ഈ ഒരു age gap ഉള്ള 90% ആൺകുട്ടികളും ഇത്‌പോലെയാണ് പെരുമാറുന്നത്.ഇതിന്റെ കാരണം അന്വേഷിച്ചപ്പോൾ കണ്ടെത്താൻ സാധിച്ചത് youtube live stream ചെയ്യുന്ന ഒരു പ്രമുഖ gamer ചെയ്യുന്നത് കണ്ട് inspire ആയാണ് കുട്ടികൾ ചെയ്യുന്നത് എന്നാണ്.അതിൽ വ്യക്തത വരുത്താൻ ആയി ആ വ്യക്തിയുടെ live stream കണ്ട് നോക്കിയതിലൂടെ extreme toxicityയാണ് ആ വ്യക്തി live വഴി പ്രചരിപ്പിക്കുന്നത് എന്ന് മനസിലാക്കി.സ്ത്രീകൾ ഒരു sexual object ആണെന്നും,ഒരാളെ judge ചെയ്യേണ്ടത് അവരുടെ ശാരീരിക ഘടന വെച്ചാണെന്നും, തുടങ്ങി ലൈവിൽ കെട്ടാൻ അറപ്പ് ഉളവാക്കുന്ന തരത്തിൽ ഉള്ള തെറി പ്രയോഗങ്ങൾ നിറഞ്ഞതാണ് live. ഇയാളുടെ live ഏകദേശം 3ലക്ഷം+ ആളുകൾ കാണുന്നുണ്ട് അതിൽ തന്നെ 90% പേരും underaged ആയിട്ടുള്ള ആൺകുട്ടികൾ ആണെന്ന് ഉള്ളതാണ്.ഇതിനെതിരെ എന്തേലും നിയമ നടപടിക്ക് പോയാൽ കാര്യം ഉണ്ടാകുമോ??ഒരു public platform വന്നിട്ട് ഒരു age limit aware പോലും കൊടുക്കാതെ adult content,slut shaming,body shaming,vulgar words use ചെയ്യുന്നതിനെതിരെ case file ചെയ്താൽ അത് നിലനിൽക്കുമൊ?? ഭാവി തലമുറയുടെ കാര്യമാണ് മറ്റു സ്‌കൂളിലെ അധ്യാപകരോട് ചോദിച്ചപ്പോഴും അവരും സമാന സിറ്റുവേഷനിലൂടെ ആണ് കടന്ന് പോവുന്നത്
Discussion about this post