ശ്രീനഗര്‍: ഇന്ത്യന്‍ സൈനികര്‍ക്ക് പാക് തീവ്രവാദത്തെ തടയാനാവില്ലെന്ന് ക്ശ്മീര്‍ മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമാ ഫാറൂഖ് അബ്ദുള്ള പറഞ്ഞു. കാശ്മീരില്‍ ഇന്ത്യന്‍ സൈനികര്‍ ആകെ നിരന്നാലും പാക് തീവ്രവാദികളെ തടയാന്‍ കഴിയില്ല. തീവ്രവാദ പ്രവര്‍ത്തനത്തെയും ആക്രമണങ്ങളെയും സൈനിക നടപടികള്‍കൊണ്ട് തടയാനാവില്ലെന്നും ഫറൂഖ് പറഞ്ഞു.
പാക് അധിനിവേശ കശ്്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാണെന്നും അത് അങ്ങനെ തന്നെ നിലനില്‍ക്കണമെന്നുമുള്ള ഫാറൂഖ് അബ്ദുള്ളയുടെ പ്രസ്താവന കഴിഞ്ഞ ദിവസം വിവാദമായിരുന്നു. പാക് അധിനിവേശ കാശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാണ്. അത് അങ്ങനെ നിലനില്‍ക്കണം. ജമ്മുകാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്. അതും അങ്ങനെ തന്നെ നിലനില്‍ക്കണം. നമ്മള് ഈ വാസ്തവം തിരിച്ചറിയണമെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞിരുന്നു.
Discussion about this post