കോട്ടയം: എംജി സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദ സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ കാണാതായി. പേരെഴുതാത്ത 54 ബിരുദ സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകളാണ് എംജി സര്‍വകലാശാലയില്‍ നിന്ന് കാണാതായത്. വിവരം പുറത്ത് വന്നതിന് പിന്നാലെ സെക്ഷനില്‍ വിശദമായ പരിശോധന നടത്താന്‍ വൈസ് ചാന്‍സലര്‍ പരീക്ഷ കണ്‍ട്രോളര്‍ക്ക് നിര്‍ദ്ദേശം നല്കി. സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്താനായില്ലെങ്കില്‍ പോലീസില്‍ പരാതി നല്‍കാനാണ് നീക്കം. സര്‍ട്ടിഫിക്കറ്റുകള്‍ ബന്ധപ്പെട്ട സെക്ഷനില്‍ തന്നെ മറ്റെവിടെയെങ്കിലും ഇരിപ്പുണ്ടോ എന്നറിയാനാണ് പരിശോധന നടക്കുന്നത്. ഇത് കണ്ടെത്താനായില്ലെങ്കില്‍ മാത്രം പോലീസുമായി ബന്ധപ്പെട്ടാല്‍ മതിയെന്നാണ് തീരുമാനം.
Discussion about this post