അടുത്തിടെ പുറത്തിറങ്ങിയ മലയാള ചിത്രങ്ങളിൽ ഏറ്റവും ഒടുവിലായി വമ്പൻ ഹിറ്റായി മാറിയ ചിത്രമാണ് ഫഹദ് ഫാസിൽ നായകനായ ആവേശം. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ആവേശം ഒടിടിയിൽ എത്തിയിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോയിലൂടെ ആണ് ആവേശം ഒടിടി പ്രദർശനത്തിന് എത്തിയിട്ടുള്ളത്.
ആഗോള ബോക്സ് ഓഫീസിൽ നിന്നും 150 കോടി കളക്ഷൻ നേടിയ ശേഷമാണ് ആവേശം ഒടിടി പ്ലാറ്റ്ഫോമിൽ എത്തിയിട്ടുള്ളത്. പൃഥ്വിരാജിന് ശേഷം 150 കോടി ക്ലബ്ബിൽ എത്തുന്ന മലയാളം നടനായി ആവേശം എന്ന സിനിമയിലൂടെ ഫഹദ് ഫാസിൽ മാറി. നിലവിൽ കളക്ഷൻ റെക്കോർഡിൽ ആടുജീവിതം, 2018, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങൾ മാത്രമാണ് ആവേശത്തിനു മുൻപിൽ ആയി ഉള്ളത്.
ജീത്തു മാധവൻ ആണ് ആവേശം സംവിധാനം ചെയ്തിരിക്കുന്നത്. അൻവർ റഷീദ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദും നസ്രിയ നസീമും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിട്ടുള്ളത്. സമീർ താഹിറാണ് ഛായാഗ്രഹണം. വിനായക് ശശികുമാർ വരികൾ എഴുതിയ ആവേശത്തിലെ ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് സുഷിൻ ശ്യാം ആണ്.
Discussion about this post