മലപ്പുറം : മലപ്പുറം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പാമ്പുകളുടെ ശല്യം രൂക്ഷമാകുന്നു. മൂന്ന് ദിവസത്തിനിടെ പത്ത് മൂർഖൻ പാമ്പിന്റെ കുഞ്ഞുങ്ങളെയാണ് സർജിക്കൽ വാർഡിൽ നിന്നും വരാന്തയിൽ നിന്നുമായി പിടികൂടിയത്. ഇതേ തുടർന്ന് ആശുപത്രിയിലെ സർജിക്കൽ വാർഡ് അടച്ചു.
എട്ടോളം രോഗികൾ സർജിക്കൽ വാർഡിലുണ്ടായിരുന്നു. ഇതിനിടെയാണ് പാമ്പുകളെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രി ജീവനക്കാരും ജില്ലാ ട്രോമ കെയർ പ്രവർത്തകരും ചേർന്നാണ് പാമ്പുകളെ പിടികൂടിയത്. പാമ്പുകളുടെ മാളം ഉണ്ടായിരുന്നതായും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ മാളങ്ങൾ അടച്ചുതുടങ്ങിയെന്ന് അധികൃതർ പറയുന്നു. പാമ്പുകളെ പിടികൂടിയതിന് പിന്നാലെ രോഗികളെ സർജിക്കൽ വാർഡിൽ നിന്ന് മെഡിക്കൽ വാർഡിലേക്ക് മാറ്റി.
സർജിക്കൽ വാർഡിന്റെ പുറക് വശം കാടുപിടിച്ചുകിടക്കുകയാണ്. ഇവിടെ നിന്നാണ് പാമ്പുകൾ അരിച്ചെത്തുന്നത് എന്നാണ് വിവരം.
Discussion about this post