ന്യൂഡൽഹി: യോഗയെ ജനകീയമാക്കിയത് നെഹ്‌റുവാണെന്ന് അവകാശപ്പെട്ട് കോൺഗ്രസ്. അന്താരാഷ്ട്ര യോഗദിനത്തിൽ പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കോൺഗ്രസ് വിചിത്രമായ അവകാശവാദം ഉന്നയിച്ചത്. നെഹ്‌റു ശീർഷാസനത്തിൽ നിൽക്കുന്ന ചിത്രം ഉൾപ്പെടെ ആയിരുന്നു കോൺഗ്രസിന്റെ ട്വീറ്റ്.
യോഗയെ ദേശീയ നയത്തിന്റെ ഭാഗമാക്കിയതും നെഹ്‌റുവാണെന്ന് ട്വീറ്റിലൂടെ കോൺഗ്രസ് അവകാശപ്പെടുന്നു. ഇതിന് നെഹ്‌റുവിന് നന്ദി പറഞ്ഞുകൊണ്ടാണ് ട്വീറ്റ്. അന്താരാഷ്ട്ര യോഗദിനത്തിന്റെ കാർഡിനൊപ്പമാണ് നെഹ്‌റുവിന്റെ ശീർഷാസന ചിത്രം കോൺഗ്രസ് ട്വീറ്റ് ചെയ്തത്.
ശാരീരികവും മാനസീകവുമായ ക്ഷേമത്തിൽ നമ്മുടെ പൈതൃക കലകളുടെയും തത്വചിന്തകളുടെയും പ്രധാന്യത്തെ അംഗീകരിക്കാമെന്നും അത് നമ്മുടെ ജീവിതത്തിലേക്ക് ഇഴുകി ചേർക്കാനുളള നടപടികൾ സ്വീകരിക്കാമെന്നും കോൺഗ്രസിന്റെ ട്വീറ്റിൽ കൂട്ടിച്ചേർത്തു.
ഒൻപതാം അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി യുഎൻ ആസ്ഥാനത്ത് യോഗ സെക്ഷൻ നയിക്കാൻ പോയതിന് പിന്നാലെയാണ് നെഹ്‌റുവാണ് യോഗ പ്രചരിപ്പിച്ചതെന്ന അവകാശവാദം കെട്ടിച്ചമയ്ക്കാൻ കോൺഗ്രസ് ശ്രമിച്ചത്. 2014 ഡിസംബറിലാണ് ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആഘോഷിക്കാൻ യുഎൻ തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിരന്തര ഇടപെടലിന്റെ ഫലമായിട്ടായിരുന്നു യുഎൻ പ്രഖ്യാപനം.
Discussion about this post