ലക്‌നൗ: ഉത്തർപ്രദേശിൽ ഇസ്ലാം മതം ഉപേക്ഷിച്ച് സനാതന ധർമ്മം സ്വീകരിച്ച് ദമ്പതികൾ. അസംഗഢ് സ്വദേശി ആബിദ് അൻസാരി, ഭാര്യ ഷബ്‌നം എന്നിവരാണ് ഹിന്ദു മതം സ്വീകരിച്ചത്. ഹിന്ദു മതത്തിന്റെ മൂല്യങ്ങളിൽ ആകൃഷ്ഠരായാണ് സനാതന ധർമ്മം സ്വീകരിച്ചതെന്ന് ദമ്പതികൾ പ്രതികരിച്ചു.
കഴിഞ്ഞ 14 വർഷക്കാലമായി ഹിന്ദു മത വിശ്വാസങ്ങളിലൂന്നിയായിരുന്നു ഇവരുടെ ജീവിതം. കാശിയും മഥുരയും ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങളിലാണ് ഇതിനോടകം തന്നെ ഇരുവരും ദർശനം നടത്തിയത്. ഇവിടെ നിന്നും പകർന്ന് ലഭിച്ച മൂല്യങ്ങളാണ് സനാതന ധർമ്മം സ്വീകരിക്കാൻ ഇവരെ പ്രേരിപ്പിച്ചത്.
പ്രദേശത്തെ സ്‌കൂളിൽ അദ്ധ്യാപകനാണ് ആബിദ് അൻസാരി. ഹിന്ദു മതം സ്വീകരിക്കണമെന്ന ആഗ്രഹം ആബിദ് ആദ്യം അറിയിച്ചത് ഈ സ്‌കൂളിലെ മാനേജരെയാണ്. അദ്ദേഹം പിന്തുണച്ചതോട് കൂടി തീരുമാനവുമായി ആബിദ് മുന്നോട്ട് പോകുകയായിരുന്നു. ഇതിന് പിന്നാലെ പ്രദേശത്തെ ക്ഷേത്രത്തിൽ എത്തി ഭാര്യയ്‌ക്കൊപ്പം ഹിന്ദു മതം സ്വീകരിച്ചു.
വേദമന്ത്രങ്ങളുടെ അകമ്പടിയോടെയായിരുന്നു സനാതന ധർമ്മത്തിലേക്കുള്ള ഇവരുടെ പ്രവേശനം. ആബിദ് ആര്യൻ രാജ്ഭാർ എന്ന പേരും ഷബ്‌നം ഖുശ്ബു എന്ന പേരും സ്വീകരിച്ചു. ഇവരുടെ മതപരിവർത്തന ചടങ്ങിൽ നിരവധി ഹിന്ദു സംഘടനാ പ്രവർത്തകരാണ് പങ്കെടുത്തത്.
Discussion about this post