ശ്രീനഗർ: ജമ്മു കശ്മീരിലെ യുവാക്കൾ കല്ലുകൾക്ക് പകരം ഇന്ന് കയ്യിൽ പിടിക്കുന്നത് ലാപ്‌ടോപ്പുകൾ ആണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൊതുജനറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കശ്മീരിൽ ഭീകരതയ്ക്ക് വലിയ കുറവാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
കശ്മീരിന്റെ അമിതാധികാരം എടുത്തു കളഞ്ഞതിന് പിന്നാലെ വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഭീകരവാദത്തിൽ 70 ശതമാനത്തോളം കുറവുണ്ടായി. കല്ലേറ് പോലുള്ള സംഭവങ്ങളിൽ 90 ശതമാം കുറവ് വന്നു. ഇന്ന് കല്ലിന് പകരം ലാപ്‌ടോപ്പുകളാണ് കശ്മീരി യുവാക്കൾ കയ്യിൽ കരുതുന്നത്. ഇവർ ഇന്ന് രാജ്യത്തിന്റെ വളർച്ചയിൽ പങ്കാളികളാണെന്നും അമിത് ഷാ പറഞ്ഞു.
രാജ്യത്തിന്റെ വികസനത്തിൻ ഇന്ന് കശ്മീരിലെ യുവാക്കളും വലിയ പങ്ക് വഹിക്കുന്നുണ്ട്. ബിജെപി സർക്കാരിന്റെ പരിശ്രമ ഫലമായാണ് ഇത് സാദ്ധ്യതമായിട്ടുള്ളത്. നിലവിൽ ജമ്മു കശ്മീരിൽ വൻ നിക്ഷേപമാണ് നടക്കുന്നത്. ഭീകരവാദത്തിന്റെ ഭീതി ഒഴിഞ്ഞതുവഴി ജമ്മു കശ്മീരിലേക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിച്ചെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ദ്വിദിന സന്ദർശനത്തോട് അനുബന്ധിച്ചാണ് അമിത് ഷാ കശ്മീരിൽ എത്തിയത്. വിവിധ വികസന പദ്ധതികൾ അദ്ദേഹം നാടിന് സമർപ്പിക്കും.












