ബംഗളൂരു : വിവാഹം കഴിക്കാൻ വധുവിനെ കിട്ടാത്തതിൽ മനംനൊന്ത് കർഷകൻ ആത്മഹത്യ ചെയ്തു. 36 കാരനായ മഞ്ജുനാഥ് നഗനൂരാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.
കർണാടകയിലെ ഹവേരി ജില്ലയിലാണ് സംഭവം. എട്ട് വർഷമായി ഇയാൾ വിവാഹം കഴിക്കാൻ വധുവിനെ അന്വേഷിച്ച് നടക്കുകയായിരുന്നു. എന്നാൽ അനുയോജ്യയായ വധുവിനെ കിട്ടാതെ വന്നതോടെ യുവാവ് നിരാശയിലായി. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് വിവരം.
മഞ്ജുനാഥിന്റെ വേദന വിവരിച്ചുകൊണ്ടുള്ള ഒരു കുറിപ്പും വീട്ടിൽ നിന്ന് കണ്ടെടുത്തു. വധുവിനെ കണ്ടെത്താനാകാത്തത് മാതാപിതാക്കളെ വിഷമിപ്പിച്ചെന്നും ഈ നിരാശയും മൂലം ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചുവെന്നുമാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേണം ആരംഭിച്ചുവെന്നും പോലീസ് അറിയിച്ചു.
Discussion about this post