വാഷിംഗ്ടൺ : വിമാനത്തിന്റെ എൻജിന് ഇടയിൽ കുടുങ്ങി ജീവനക്കാരന് ദാരുണാന്ത്യം. യുഎസിനെ ടെക്‌സസിലാണ് സംഭവം. യാത്രാ വിമാനത്തിന്റെ എൻജിന് ഇടയിൽ ഇയാൾ കുടുങ്ങിപ്പോകുകയായിരുന്നു. ടെക്സാസിലെ സാൻ അന്റോണിയോ ഇന്റർനാഷണൽ എയർപോർട്ടിൽ വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 10.25 നാണ് സംഭവം നടന്നത്.
ലോസ് ഏഞ്ചൽസിൽ നിന്ന് ടെക്സാസിലെ സാൻ അന്റോണിയോയിൽ എത്തിയ ഡെൽറ്റ എയർ ലൈൻസ് വിമാനം അറൈവൽ ഗേറ്റിനടുത്ത് നിർത്താനായി മെല്ലെ നീങ്ങുന്നതിനിടെയാണ് അപകടം നടന്നത്. പ്രവർത്തിച്ചുകൊണ്ടിരുന്ന എൻജിന് ജീവനക്കാരനെ അകത്തേക്ക് വലിക്കുകയായിരുന്നുവെന്ന് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്ബി) അറിയിച്ചു.
സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ ഡെൾട്ട എയർലൈൻസ് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് അറിയിച്ചു.
Discussion about this post