കണ്ണൂർ : താലൂക്ക് ആശുപത്രിയിൽ യൂവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച നഴ്സിംഗ് അസിസ്റ്റന്റ് അറസ്റ്റിൽ. കണ്ണൂർ കൂത്തുപറമ്പാണ് സംഭവം. ഗവ.താലൂക്ക് ആശുപത്രി നഴ്സിങ് അസിസ്റ്റന്റ് മണത്തണയിലെ കൊച്ചുകണ്ടത്തിൽ ഡാനിയലിനെ(47) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. മുറിവ് ഡ്രസ്സ് ചെയ്യാനെത്തിയ യുവതിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.
ഞായറാഴ്ചയാണ് ഇരുപത്തിമൂന്നുകാരിയായ യുവതി ആശുപത്രിയിൽ എത്തിയത്.
മുറിവ് കെട്ടുന്ന മുറിയിൽ വച്ചായിരുന്നു അതിക്രമം. തുടർന്ന് യുവതി സഖി വൺ സ്റ്റോപ് സെന്ററിന്റെ ഹെൽപ് ലൈൻ നമ്പറിൽ പരാതിപ്പെടുകയായിരുന്നു. ഇവിടെ നിന്നു പോലീസിനെ വിവരം അറിയിച്ച് കേസ് രജിസ്റ്റർ ചെയ്തു.
തിങ്കളാഴ്ച ജോലിക്ക് എത്തിയ പ്രതിയെ ആശുപത്രിയിൽ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ വൈദ്യ പരിശോധനയ്ക്കുശേഷം കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Discussion about this post