കൊൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സൗത്ത് 24 പർഗനാസിലെ ഗോശാഭയിൽ ആയിരുന്നു സംഭവം.
ബട്ടാലി സ്വദേശിയും പ്രമുഖ നേതാവുമായ അലമുദ്ദീൻ മൊഹല്ലയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ ഒരു മണിയോടെയായിരുന്നു സംഭവം. ജോലിയ്ക്ക് ശേഷം വീട്ടിലേക്ക് വരികയായിരുന്നു അലമുദ്ദീൻ. ഇതിനിടെ ബൈക്കിൽ എത്തിയ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ സംഘം വെടിയുതിർക്കുകയായിരുന്നു. വെടിയേൽക്കുന്നതിൽ നിന്നും തലനാരിഴയ്ക്കാണ് അലമുദ്ദീൻ രക്ഷപ്പെട്ടത്.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഏത് വിധേനയും ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് തന്നെ അപായപ്പെടുത്താൻ ശ്രമിച്ചത് എന്ന് അലമുദ്ദീൻ പറഞ്ഞു. 44ാം ബൂത്തിന്റെ ഡെപ്യൂട്ടി ചെയർമാനാണ് താൻ. താൻ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നത് അവർക്കിഷ്ടമല്ല. തിരഞ്ഞെടുപ്പ് വേളയിൽ മനപ്പൂർവ്വം പ്രശ്‌നങ്ങൾ സൃഷ്ടിക്കാനാണ് ഇവരുടെ ശ്രമമെന്നും അമാലുദ്ദീൻ പറഞ്ഞു. പ്രദേശത്തെ മറ്റൊരു തൃണമൂൽ നേതാവായ വാജിദ് ആണ് ആക്രമണത്തിന് പിന്നിൽ എന്നും അലാമുദ്ദീൻ ആരോപിച്ചു.
Discussion about this post