പ്രമുഖ താരം ജയറാമിന്റെ പല വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. സിനിമാ താരത്തിന്റെ പരിവേഷമൊന്നുമില്ലാതെ സാധാരണക്കാരമായി ആളുകൾക്ക് മുന്നിലെത്തുന്ന താരത്തിന്റെ വീഡിയോകൾ ഇരു കൈകളും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുളളത്. ഇപ്പോഴിതാ താരത്തിന്റെ മറ്റൊരു വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
പിടയ്ക്കുന്ന ആവോലി മീനിനെ കൈയ്യിൽ പിടിച്ചുകൊണ്ട് നിൽക്കുന്ന വീഡിയോയാണിത്. ഫ്രഷ് ക്യാച്ച് ആണിതെന്ന് താരം പറയുന്നുണ്ട്. അതിനോടൊപ്പം കറിവെച്ചിട്ട് അറിയിക്കാം എന്നും ജയറാം പറഞ്ഞു. മനസ്സിനക്കരെ എന്ന സിനിമയിലെ പാട്ടും ഇതിനോടൊപ്പം കേൾക്കാം.
വീഡിയോ ശ്രദ്ധ നേടിയതോടെ രസകരമായ പ്രതികരണങ്ങളുമായി നിരവധി പേരാണ് എത്തുന്നത്. ഇത് കണ്ടപോ മനസിരക്കരെ സിനിമയിൽ കൊഴിനെ പിടിക്കുന്ന സീൻ ഓർമ വന്നു എന്നാണ് ചിലർ പറയുന്നത്. കറിവെച്ചിട്ട് അറിയിക്കണമെന്നും വെയ്റ്റ് ചെയ്യുകയാണെന്നും ചിലർ പറയുന്നുണ്ട്.












