ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി അവലോകനം ചെയ്ത ഇരുനോതാക്കളും പരസ്പര താൽപ്പര്യമുള്ള മേഖലാ , ആഗോള വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു.
വാഗ്നർ ഗ്രൂപ്പുമായി ബന്ധപ്പെട്ട് റഷ്യൻ ഭരണകൂടം കൈക്കൊണ്ട നടപടികളിൽ പ്രധാനമന്ത്രി പിന്തുണ അറിയിച്ചു. യുക്രെയ്നിലെ സ്ഥിതിഗതികൾ നേതാക്കൾ ചർച്ച ചെയ്തു.സംഭാഷണത്തിനും നയതന്ത്രത്തിനും വേണ്ടിയുള്ള തന്റെ ആഹ്വാനം പ്രധാനമന്ത്രി ആവർത്തിച്ചു.
സമ്പർക്കത്തിൽ തുടരാനും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേകവും വിശേഷാധികാരങ്ങളുള്ളതുമായ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ തുടരാനും ഇരു നേതാക്കളും സമ്മതിച്ചു
Discussion about this post