ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണം നടത്താനുള്ള ശ്രമം തകർത്തെറിഞ്ഞ് സുരക്ഷാ സേന. ഭീകരനെ അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്നും പെർഫ്യൂം ഐഇഡിയും സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ യാസിർ അഹമ്മദ് ഇട്ടൂവാണ് അറസ്റ്റിലായത്. ശ്രീനഗറിൽ നിന്നായിരുന്നു ഇയാളെ പിടികൂടിയത്. ശ്രീനഗറിലെ ബട്ട്മാലൂ ബസ് സ്റ്റാൻഡിൽ സ്‌ഫോടക വസ്തുവുമായി നിൽക്കുകയായിരുന്നു ഇയാൾ.
ബസ് സ്റ്റാൻഡിൽ സുരക്ഷാ സേനയും ഉണ്ടായിരുന്നു. യാസിറിനെ കണ്ട് സംശയം തോന്നിയതോടെ സുരക്ഷാ സേന കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് ലഷ്‌കർ ഇ ത്വയ്ബയിൽ പ്രവർത്തിക്കുന്ന ആളാണെന്ന് വ്യക്തമായത്. നാല് പെർഫ്യൂം ഐഇഡികളാണ് ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post